-->
ബോളിവുഡ് താരറാണിയായ ദീപിക പദുകോൺ ഇൻഡസ്ട്രിയിലെ ഏറ്റവും താരമൂല്യമുള്ള നായിക കൂടിയാണ്. വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം കരിയറില്‍ മാത്രമല്ല വ്യക്തിജീവിത്തിലും ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ബോളിവുഡ് സൂപ്പര്‍താരം രണ്‍വീറിന്റെ ഭാര്യയും ദുവ പദുകോണ്‍ സിംഗിന്റെ അമ്മയുമായ താരം തന്റെ കരിയറിലെ ചില ശക്തമായ തീരുമാനങ്ങള്‍ കാരണം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന നിബന്ധന താരം വച്ചതിനെത്തുടര്‍ന്ന് രണ്ട് വമ്പന്‍ ബജറ്റ് ചിത്രങ്ങളില്‍ നിന്ന് താരത്തെ ഒഴിവാക്കിയെന്നതടക്കം വാര്‍ത്തകള്‍ വന്നു. സമ്മര്‍ദ്ദങ്ങളും നെഗറ്റീവ് കമന്റ്സുകളും നിറഞ്ഞെങ്കിലും തന്റെ നിലപാടില്‍ താരം ഉറച്ചു നിന്ന് കൈയടിയും പ്രശംസയും നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ താന്‍ മെറ്റ എഐ യുടെ ശബ്ദമായി മാറിയ സന്തോഷവും പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ബ്ലാക്ക് പാന്റ് സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഫ്ലോറൽ ബ്ലേസറിനൊപ്പം ബ്ലാക്ക് പാന്റ് സ്യൂട്ടില്‍ എലഗന്റ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ഇറ്റാലിയൻ കാഷ്മീരിന്റെയും ജാപ്പനീസ് വെൽവെറ്റിന്റെയും ഘടനകൾ സംയോജിപ്പിച്ച പാന്റ് സ്യൂട്ടിനൊപ്പം പാഡഡ് ഷോള്‍ഡറുകളുള്ള ഒരു സ്ലീക്ക് ബ്ലാക്ക് ക്രോപ്പ്ഡ് ജാക്കറ്റും അതിന്റെ ഇരുവശത്തുമുള്ള പോക്കറ്റുകളും ബോർഡ്‌റൂമിന്റെ സൗന്ദര്യത്തിന് കൂടുതല്‍ സ്റ്റൈലിഷാക്കി.
തോളുകളിലും, കൈകളിലും, സ്ലീവുകളിലും മോട്ടിഫുകളുള്ള ജാക്കറ്റില്‍ കൂള്‍ ഐവറി ഷേഡിലുള്ള ഫ്ലോറല്‍ എംബ്രോയ്ഡറി വര്‍ക്കും ചെയ്തിട്ടുണ്ട്. ബോർഡറുകളിൽ സീക്വിൻ ചെയ്ത ലൈനിംഗുകൾ ഒരു ക്ലാസിക് ലുക്കും നല്‍കുന്നു. ഷലീന നതാനി ഡിസൈൻ ചെയ്ത ദീപികയുടെ വസ്ത്രം സബ്യസാചിയുടെ ശരത്കാല/ശീതകാല 2025 എന്ന ശ്രേണിയിൽ നിന്നുള്ളതാണ്. ഫാഷന്‍ ഐക്കണ്‍ കൂടിയായ ദീപിക ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ എന്നും തരംഗമായി മാറിയിട്ടുണ്ട്. താരത്തിന്റെ ഈ ഔട്ട്ഫിറ്റും ഫാഷന്‍ വാഡ്രോബില്‍ ഇടം പിടിക്കുന്നതാണ്.