Thursday, March 12, 2026 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 01.34 PM

ഓഫീസില്‍ വെച്ചും നിങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം ; എങ്ങനെയെന്നല്ലേ ?

health, tips, office, workers

നല്ല ഭക്ഷണത്തോടൊപ്പം തന്നെ തങ്ങളുടെ വ്യായാമകാര്യത്തിലും ശ്രദ്ധ കൊടുത്തെങ്കില്‍ മാത്രമേ ആരോഗ്യം മെച്ചപ്പെടൂ. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ പലര്‍ക്കും തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാറില്ല. ഓഫീസില്‍ എത്തിയാല്‍ പലരും തങ്ങളുടെ കംപ്യൂട്ടറിന് മുന്‍പില്‍ നിന്ന് ഒന്ന് എണീല്‍ക്കാന്‍ പോലും മടി കാണിയ്ക്കുന്നവരായിരിയ്ക്കും. എന്നാല്‍ ഓഫീസില്‍ വെച്ചും നിങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റും. ഇത് എങ്ങനെയെന്ന് അറിയാം......

* വെള്ളം കുടിക്കുക - നിര്‍ജലീകരണം ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം മോശമാക്കും. തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വെള്ളം കുടിക്കാത്തതും കാരണമാണ്. അതുകൊണ്ട് ഓഫീസില്‍ എത്തിയാലുടന്‍ കുപ്പി പുറത്തെടുത്ത് വെള്ളം നിറച്ച് വയ്ക്കുക. ഇത് വെള്ളംകുടി മെച്ചപ്പെടുത്താന്‍ സഹായിക്കും.

* ചെറിയ ബ്രേക്കുകള്‍ എടുക്കാം - അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോള്‍ എഴുന്നേറ്റ് നിന്ന് ശരീരം സ്‌ട്രെച്ച് ചെയ്യുക. കഴിയുമെങ്കില്‍ രണ്ട് മൂന്ന് മിനിറ്റത്തേക്ക് നടക്കുക. ഇത് സന്ധികളിലെ മുറുക്കം കുറയ്ക്കുന്നു, രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വാഷ്‌റൂം ബ്രേക്ക് എടുത്ത്, അവിടെ നിന്ന് സ്‌ട്രെച്ച് ചെയ്യാം.

* പോസ്ചര്‍ നന്നാക്കാം - നട്ടെല്ല് വളച്ച് കൂനിക്കൂടി ഇരിക്കാതെ, കാല് നിലത്ത് വച്ച്, കസേരയില്‍ പുറംഭാഗം നിവര്‍ത്തിവച്ച് ഇരിക്കണം. ഇത് ശരീരത്തിലെ പല അസ്വസ്ഥതകളും വേദനയും മാറ്റും.

* നടക്കാം, സൈക്കിള്‍ ചവിട്ടാം - നിങ്ങളുടെ താമസസ്ഥലം ഓഫിസിന് അടുത്താണെങ്കില്‍ കഴിവതും നടക്കുകയോ അല്ലെങ്കില്‍ സൈക്കിളില്‍ പോവുകയോ ചെയ്യാം. ഇത് ശരീരത്തിന് ആയാസം നല്‍കുകയും സന്ധികള്‍ അയഞ്ഞു വരാനും കൊഴുപ്പിനെ കത്തിച്ച് കളയാനും സഹായിക്കും.

* 20-20-20 ഹാക്ക് പരീക്ഷിക്കൂ - കണ്ണിന് ഏറെ ഗുണം ചെയ്യുന്ന, സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് ഇത്. 20 മിനിറ്റ് കൂടുമ്പോള്‍, 20 അടി അകലെയുള്ള എന്തിലെങ്കിലും 20 സെക്കന്റ് നോക്കുക. ഇത് തലവേദന, കണ്ണ് കടച്ചില്‍, കണ്ണിലെ വരള്‍ച്ച എന്നിവ മാറ്റാന്‍ സഹായിക്കുന്നു.

* ലിഫ്റ്റ് അല്ല, പടികള്‍ കയറാം - കാലിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും പടികള്‍ കയറുന്നത് നല്ലതാണ്.

* ഉച്ചഭക്ഷണം മെച്ചപ്പെടുത്താം - പലപ്പോഴും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യത്തിന് ദോഷമായിരിക്കും ഉണ്ടാക്കുക. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബ്, ഗുഡ് ഫാറ്റ് എന്നിവയെല്ലാം ചേര്‍ന്ന സമീകൃതാഹാരം തന്നെ കഴിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങളും പച്ചക്കറികളും ഉറപ്പാക്കിയാല്‍ ശരീരത്തിനുളള ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തോടെ ഇരിക്കാന്‍ ഈ ശീലം നല്ലതാണ്.

* സമ്മര്‍ദം നിയന്ത്രിക്കാം - രാവിലെ മുതല്‍ വൈകിട്ട് വരെ ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ജീവിതത്തില്‍ സമ്മര്‍ദം ഉണ്ടാകും. ധ്യാനം, ശ്വസന വ്യായാമങ്ങള്‍, ജേണലിങ് പോലുള്ളവ മനസ്സ് ശാന്തമാകാന്‍ സഹായിക്കുന്നവയാണ്.

* മധുരപാനീയങ്ങള്‍ നിയന്ത്രിക്കണം - ഇടയ്ക്കിടെ കോഫി കുടിക്കുക, മധുരപാനീയങ്ങള്‍, സോഡ എന്നിവ കുടിക്കുന്ന ശീലമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ആരോഗ്യം തകരാറിലാവാന്‍ അധികം സമയം വേണ്ട. വെള്ളം, മോര്, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നതാണ് നല്ലത്.

* സ്‌നാക്‌സ് നല്ലത് വേണം - ജോലിക്കിടെ വിശന്നാല്‍ നിങ്ങളെന്താണ് കഴിക്കുക ?. കുറഞ്ഞ അളവില്‍ നട്‌സ്, പഴങ്ങള്‍, യോഗര്‍ട്, എന്നിവ ഉപയോഗിക്കാം. പോപ്‌കോണ്‍, മഖാന തുടങ്ങിയവയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW