Friday, March 13, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 11.34 AM

‘എന്റെ നിത്യ സൂര്യപ്രകാശം’; സഹോദരിയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ആലിയ ഭട്ട്

alia-bhatt
photo-www.instagram.com/aliaabhatt/

സഹോദരി ഷഹീന്‍ ഭട്ടിന് പിറന്നാള്‍ ആശംസിച്ച് നടി ആലിയ ഭട്ട്. ഷഹീനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും കറുത്ത വസ്ത്രം ധരിച്ച് പുഞ്ചിരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്.‘ എന്റെ നിത്യ സൂര്യപ്രകാശം, ജന്മദിനാശംസകള്‍, എന്റെ വീട് , എന്റെ മുഴുവന്‍ ഹൃദയം’ ചിത്രങ്ങള്‍ക്കൊപ്പം ആലിയ കുറിച്ചു.

മുന്‍പും സഹോദരിയെക്കുറിച്ച് ആലിയ വാചാലയായിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ തന്റെ സഹോദരിയാണെന്ന് പല അഭിമുഖങ്ങളിലും പൊതുവേദികളിലും ആലിയ തുറന്നുപറഞ്ഞിട്ടുണ്ട്.

അമ്മയും നടിയുമായ സോണി റസ്ദാനും ഷഹീനായി ഹൃദയംഗമമായ ജന്മദിന സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ പ്രിയപ്പെട്ട ഷഹീന്‍, എന്റെ ആദ്യത്തെ കുട്ടി, അതുല്യമായ പ്രത്യേകതയുളള ബ്രില്യന്റ് ബേബി.. ഏകദേശം രണ്ട് വയസ്സുമുതല്‍ നീ എനിക്ക് അമ്മയായി. ആരുടെ തീവ്രമായ സ്‌നേഹവും എന്റെ അസ്തിത്വത്തിന്റെ കേന്ദ്രമാകാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ എന്ന ഏകമനസ്സോടെയുളള നിര്‍ബന്ധവും അവള്‍ ദേഷ്യത്തോടെ കണ്ണുതുറന്ന നിമിഷം മുതല്‍ യാഥാര്‍ഥ്യമാക്കി.

നമുക്ക് ആശയവിനിമയം നടത്താന്‍ വാക്കുകള്‍ ആവശ്യമില്ലാത്തതിനാന്‍ ഞാന്‍ നിന്നോട് എന്താണ് പറയേണ്ടതെ്ന്ന് നിനക്കറിയാം. നിന്നോടുളള എന്റെ സ്‌നേഹം കുറച്ച് വാക്കുകളില്‍ ഒതുങ്ങാന്‍ കഴിയാത്തത്ര വലുതാണെന്ന് നിനക്കറിയാം, പക്ഷേ ഇതൊരു ജന്മദിനാശംസയായതിനാല്‍, വരാനിരിക്കുന്ന വര്‍ഷം മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക്പ്രതിജ്ഞകളും സമാപനവും കൊണ്ടുവരുമെന്ന് ഞാന്‍ ആശംസിക്കുന്നു - ഒപ്പം നിങ്ങള്‍ക്ക് സ്വാതന്ത്ര്യവും ജീവിതത്തിന്റെ ലാഘവത്വവും നല്‍കുന്ന പുതിയ തുടക്കങ്ങളും. ജന്മദിനാശംസകള്‍ ’സോണി കുറിച്ചു.

അതേസമയം തന്റെ വരാനിരിക്കുന്ന ചിത്രമായ ആല്‍ഫയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആലിയ. ശിവ് റാവൈല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, ഷര്‍വാരി എന്നിവരും അഭിനയിക്കുന്നു. 2026 ഏപ്രില്‍ 17 ന് ചിത്രം റിലീസ് ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW