Friday, March 13, 2026 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 03.18 PM

‘അമൂല്യമായ ഫോട്ടോകൾ, പക്ഷേയിത് പ്രസിദ്ധീകരിച്ചിട്ടില്ല; ഇവ കാണുമ്പോൾ എന്റെ വികാരങ്ങൾ വികസിക്കുന്നു...’ധര്‍മേന്ദ്രയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് ഹേമമാലിനി

uploads/news/2025/11/813286/Untitled-5.jpg
Dharmendra with Hema Malini and daughters (Image Source: Instagram)

ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ വിവിധ തലമുറകളിലെ ഇന്ത്യൻ പ്രേക്ഷകരിലെ ആവേശത്തിരയിലാഴ്ത്തിയ ഒട്ടനവധി കഥാപാത്രങ്ങള്‍ നല്‍കിയ സൂപ്പർ ഹീറോ ആയിരുന്നു ധർമേന്ദ്ര. 300ലധികം സിനിമകളിൽ അഭിനയിച്ച താരം ബോളിവുഡിന്റെ സ്വന്തം ‘ഹീ-മാനാ’യിരുന്നു. ക്ലാസിക് ബോളിവുഡ് ചിത്രങ്ങളിലൂടെ കോമഡിയും ആക്ഷനും പ്രണയവും വിരഹവും തകര്‍ത്തഭിനയിച്ചു ഇതിഹാസ താരത്തിന്റെ വേര്‍പാട് കുടുംബത്തിനെയും ആരാധകരെയും സഹതാരങ്ങളെയും തീരാനൊമ്പരത്തിലാഴ്ത്തിയിട്ടുണ്ട്.
വിവാഹിതനും നാലു മക്കളുടെ പിതാവുമായിരുന്ന ധര്‍മേന്ദ്രയുടെ ജീവിതത്തിലേക്ക് പിന്നീടെത്തിയ ജീവിതസഖിയാണ് ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമമാലിനി. 28 ഓളം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതോടെ ഹേമമാലിനിയോട് കടുത്ത ആരാധനയും പ്രണയവും തോന്നിയ ധര്‍മേന്ദ്ര ഹേമമാലിനിയെ പിന്നീട് ജീവിതത്തിലേക്ക് കൂട്ടി. പ്രണയിച്ചതിന്റെ പേരിലും പ്രണയത്തിനു വേണ്ടി എല്ലാം ത്യജിച്ചതിന്റെ പേരിലും അക്കാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട് ഹേമമാലിനി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് ധര്‍മേന്ദ്രയ്ക്കൊപ്പം ഹേമ ജീവിതം തുടങ്ങിയത്. എന്നും ധരംജിയെ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ഹേമ, തന്റെ പ്രിയതമന്റെ വേര്‍പാടിന്റെ നൊമ്പരത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. തന്റെ വ്യക്തിപരമായ നഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും ആ ശൂന്യത തന്റെ ജീവിതത്തിലുടനീളം നിലനില്‍ക്കുമെന്നും വര്‍ഷങ്ങള്‍ നീണ്ട ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം എണ്ണമറ്റ ഓര്‍മകളുമായി താന്‍ ബാക്കിയായിരിക്കുന്നുവെന്നുമാണ് ഹേമമാലിനി വൈകാരികമായി കഴിഞ്ഞ ദിവസം കുറിച്ചത്.
ഇപ്പോഴിതാ ഇതുവരെ പങ്കിടാത്ത ചില മനോഹരമായ കുടുംബനിമിഷങ്ങള്‍ പങ്കിടുകയാണ് ഹേമമാലിനി. ‘‘ചില മനോഹരമായ കുടുംബ നിമിഷങ്ങൾ... അമൂല്യമായ ഫോട്ടോകൾ...ഇത് ഫോട്ടോകളുടെ ഒരു പ്രവാഹമാണെന്ന് എനിക്കറിയാം, പക്ഷേ ഇവ പ്രസിദ്ധീകരിച്ചിട്ടില്ല, ഇവ കാണുമ്പോൾ എന്റെ വികാരങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നു...’’ എന്നാണ് മക്കള്‍ക്കും ധര്‍മേന്ദ്രയ്ക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കിട്ട് ഹേമമാലിനി കുറിച്ചത്.

Ads by Google
Ads by Google
TRENDING NOW