-->
തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്.
നായക്കൂട്ടം കുട്ടിയുടെ മുഖം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.