Friday, March 13, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 11.49 AM

‘ഇസ്ലാംമതം കൂടി വീട്ടിലേക്ക് പ്രവേശിച്ചതോടെ, അത് മനോഹരമായ മിശ്രിതമായി മാറി; സുന്ദരികളും സ്നേഹസമ്പന്നരുമായ പെണ്‍മക്കളെ ലഭിച്ചത് ഭാഗ്യം...’ അമല അക്കിനേനി

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമായ അമല അക്കിനേനി ഇപ്പോഴിതാ ഒരു അമ്മായിയമ്മയാകുന്നത് വളരെ മനോഹരമായി തോന്നുന്നുവെന്ന് പങ്കിടുകയാണ് അമല അക്കിനേനി. മരുമക്കളായ ശോഭിത ധൂലിപാലയെയും സൈനബ് രാജ്ദ്വിയെയും അമല തന്റെ വാക്കുകളിലൂടെ പ്രശംസിക്കുകയും ചെയ്തു.
Amala Akkineni, Sobhita Dhulipala, Zainab Rajdvee
Amala Akkineni says about daughter-in-law (Image Source: Instagram)

അക്കിനേനി കുടുംബം ഈയടുത്ത കാലത്തായി ആഘോഷത്തിന്റെ തിരക്കിലാണ്. 2024 ആഗസ്റ്റിൽ നടിമാരായ ശോഭിത ധുലിപാലയും നാഗ ചൈതന്യയും വിവാഹനിശ്ചയം പ്രഖ്യാപിച്ചതും തുടർന്ന് ഡിസംബറിൽ വിവാഹവും നടന്നതോടെ അക്കിനേനി കുടുംബം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. അതിനു പിന്നാലെ ഇളയ മകൻ അഖിൽ അക്കിനേനി തന്റെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. ശേഷം തന്റെ ദീർഘകാല കാമുകി സൈനബ് റാവ്ജിയെ വിവാഹം ചെയ്തു.
ഇപ്പോഴിതാ നാഗാർജുനയുടെ ഭാര്യയും തെന്നിന്ത്യന്‍ താരവുമായ അമല അക്കിനേനി തന്റെ മരുമക്കൾ അക്കിനേനി കുടുംബത്തിൽ കൊണ്ടുവന്ന സന്തോഷത്തെയും ഊഷ്മളതയെയും പരസ്പര ബഹുമാനത്തെക്കുറിച്ചും കുറിച്ച് പറയുന്നതാണ് ​സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഒരു അമ്മായിയമ്മയാകുന്നത് വളരെ അത്ഭുതകരമാണെന്നും തനിക്ക് രണ്ട് സുന്ദരികളായ മരുമക്കളുണ്ടെന്നും എല്ലാവരും തമ്മില്‍ വലിയ ബഹുമാനമാണെന്നും പറയുകയാണ് അമല. ‘‘ഒരു അമ്മായിയമ്മയാകുന്നത് വളരെ മനോഹരമാണ്. എനിക്ക് രണ്ട് സുന്ദരികളായ മരുമക്കളുണ്ട്. ശോഭിത വളരെ കഴിവുള്ള, സ്വതന്ത്രയായ, സുന്ദരിയായ ഒരു യുവതിയാണ്. ഞങ്ങൾക്ക് അവരോട് വലിയ ആരാധനയുണ്ട്. അവർ വളരെ സ്നേഹമുള്ള ഒരു വ്യക്തിയാണ്. ശോഭിതയോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു.
സൈനബും വളരെ വളരെ നല്ല വ്യക്തിയാണ്. അവള്‍ സ്വന്തം മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നു. വീട്ടില്‍ വളരെയധികം സ്നേഹവും സന്തോഷവുമുണ്ട്. അത് ഹൃദയസ്പർശിയാണ്. സുന്ദരികളും സ്നേഹസമ്പന്നരുമായ പെണ്‍മക്കളെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്.
സൈനബ് വീട്ടിലേക്ക് വന്നപ്പോള്‍ ഇസ്ലാമിനെക്കുറിച്ച്‌ പുതിയ അവബോധം ഉണ്ടായി. ഒരു ഹിന്ദു വീട്ടിൽ താമസിക്കുന്നത് എങ്ങനെ സുഖകരമാക്കാമെന്ന് മനസ്സിലാക്കാൻ അവള്‍ ഞങ്ങളെ സഹായിച്ചു. അത് അതിശയകരമാണ്. വീട്ടിലെ അംഗങ്ങള്‍ വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടെങ്കിലും ഓരോരുത്തരുടെയും വിശ്വാസങ്ങളെ പരസ്പരം ആഴത്തില്‍ ബഹുമാനിക്കുന്നുണ്ട്.
എന്റെ അമ്മ കത്തോലിക്ക മതത്തില്‍ ജനിച്ച്‌ ഒടുവില്‍ സൂഫിസം സ്വീകരിച്ചു. അച്ഛൻ ഹിന്ദുവായിരുന്നു. നാഗാർജുനയുടെ പിതാവ് നാഗേശ്വര റാവുവിന് മതമില്ലായിരുന്നു. അദ്ദേഹത്തെ നിരീശ്വരവാദി എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും ‘ജോലിയോടാണ് ആരാധന’ എന്ന് പ‍റയുമായിരുന്നു. ബുദ്ധമതത്തിന്റെ വഴികളാണ് എന്റെ ആത്മീയ പാത രൂപപ്പെടുത്തിയത്. ഇപ്പോള്‍ ഇസ്ലാം മതം കൂടി വീട്ടിലേക്ക് പ്രവേശിച്ചതോടെ, അത് മനോഹരമായ ഒരു മിശ്രിതമായി മാറി....’’ അമല പറഞ്ഞു. അമലയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.

ഹൈദരാബാദില്‍ ജനിച്ച്‌ ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന സൈനബ് ഒരു ബിസിനസ് കുടുംബത്തിലെ അംഗവും ലൈഫ് സ്റ്റൈല്‍ വ്ലോഗറുമാണ്. പ്രമുഖ വ്യവസായി സുല്‍ഫി റാവദ്ജിയുടെ മകളാണ് സൈനബ്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. മികച്ച ചിത്രകാരി കൂടിയായ സൈനബ് നിരവധി എക്സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. ഹൈദരാബാദിലെ വസതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. അഖിലിന്റെയും സൈനബിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മൂത്തമകന്‍ നാഗചൈതന്യ മുമ്പ് ആദ്യം വിവാഹം ചെയ്തത് സാമന്ത റൂത്ത് പ്രഭുവിനെയാണ്. പ്രണയത്തിലൂടെ വിവാഹിതരായ ഇവര്‍ പിന്നീട് വിവാഹമോചിതരായി. അതിനു ശേഷം 2024 ഡിസംബറിലാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്.

Ads by Google
Ads by Google
TRENDING NOW