-->
തെന്നിന്ത്യയുടെ സൂപ്പര്‍താരറാണിയാണ് സമാന്ത റൂത്ത് പ്രഭു. തമിഴകത്തും തെലുങ്കിലും മാത്രമല്ല അടുത്തിടെ ബോളിവുഡിലും സാം തിളങ്ങി. സ്വകാര്യ ജീവിതത്തില്‍ മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് സാമിനെ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണമായി മാറിയത്. സമാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു തീരുമാനമായിരുന്നു ദീര്‍ഘകാലം പ്രണയിച്ച് വിവാഹം ചെയ്ത നടന്‍ നാഗചൈതന്യയുമായി വിവാഹമോചിതയായത്. എന്തുകൊണ്ടവര്‍ വേര്‍പിരിഞ്ഞുവെന്നത് രണ്ടുപേരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
ഇപ്പോഴിതാ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായി അദ്ദേഹത്തിന്റെ അമ്മ അമല അക്കിനേനിക്കൊപ്പം വേദി പങ്കിടുകയാണ് സമാന്ത. സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. കഴിഞ്ഞദിവസമാണ് അവാർഡ് ഷോയുടെ പ്രൊമോ പുറത്തിറങ്ങിയത്.
സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന സമാന്തയ്ക്ക് പ്രത്യേക പുരസ്കാരം സീ തെലുങ്ക് ഒരുക്കിയിരുന്നു. തനിക്ക് പ്രേക്ഷകർ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുള്ള സമാന്തയുടെ വൈകാരിക പ്രസംഗവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇതിന് അമല നല്‍കിയ പ്രതികരണമാണ്.
സമാന്തയുടെ വൈകാരികമായ വാക്കുകള്‍ കേട്ട് അഭിമാനത്തോടെയിരിക്കുന്ന അമലയെ ദൃശ്യങ്ങളില്‍ കാണാം. അതുമാത്രമല്ല സാമന്തയോട് പുഞ്ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട് സമാന്ത. നിരവധി പേര്‍ ഇതിന് പ്രതികരണം കുറിക്കുന്നുണ്ട്. അമലയുടെ അഭിനന്ദനം കണ്ടോ എന്നതടക്കമാണ് കമന്റുകള്‍.
2017-ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായി, 2021 ല്‍ സാമും നാഗചൈതന്യയും തങ്ങള്‍ വേർപിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
അടുത്തിടെ സാമന്ത സിറ്റാഡല്‍: ഹണി ബണ്ണി എന്ന വെബ്സീരീസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുമ്പാഡ് എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകൻ റാഹി അനില്‍ ബർവെയുടെ ഫാന്റസി ഡ്രാമയായ ‘രക്ത് ബ്രഹ്മാണ്ഡ്’ ആണ് സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. രാജ് & ഡികെയാണ് സംവിധാനം.