-->
മലയാളസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി സിനിമയിലെത്തിയില്ലെങ്കില്‍ കൂടി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ്. ഡോക്ടറായ മീനാക്ഷി ദിലീപിനൊപ്പം എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പം ചേര്‍ന്നു നിന്നു. കാവ്യമാധവനെ ദിലീപ് വിവാഹം ചെയ്തപ്പോഴും മീനാക്ഷിയായിരുന്നു മുന്നിലുണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലൂടെ താരപുത്രി തന്റെ ചിത്രങ്ങളെല്ലാം പങ്കിടാറുണ്ട്.
കാവ്യമാധവന്റെ ഡിസൈനര്‍ ബൊട്ടീക്കായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്‍ക്കുന്നുണ്ട്. താരപുത്രി പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് മീനാക്ഷി ദിലീപ്. ബ്രൗണ്‍ സാരിയില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടിരിക്കുന്നത്. മുഖം കുനിച്ച് നാണിച്ചും ചിരിച്ചും ക്യൂട്ട്നെസ് വാരിവിതറുന്ന ചിത്രങ്ങളാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടിരിക്കുന്നത്. ഹാംഗിഗ് ഇയര്‍റിംഗ്സുമണിഞ്ഞ് നിറഞ്ഞ ചിരിയിലുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിട്ടുണ്ട്.