-->
‘ഡയമണ്ട് നെക്ലെസ്’ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം നേടിയെടുത്ത താരമാണ് അനുശ്രീ നായര്‍. നായിക മാത്രമല്ല സഹനായികയായും വില്ലന്‍ വേഷങ്ങളിലുമടക്കം അനുശ്രീ തിളങ്ങിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും തികച്ചും ഒരു സാധാരണക്കാരിയെപ്പോലെ നാട്ടിലെ എല്ലാ ആഘോഷങ്ങളിലും പരിപാടികളിലുമൊക്കെ അനുശ്രീ എപ്പോഴും നിറഞ്ഞുനില്‍ക്കാറുള്ളത്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. പലതും നിമിഷനേരം കൊണ്ടു തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ സ്റ്റൈലിഷ് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് അനുശ്രീ. ഷോര്‍ട്സും ടീഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ ബാക്ക്പാക്കും കൂളിംഗ് ഗ്ലാസും വച്ച് അടിപൊളി ലുക്കിലാണ് അനുശ്രീ ചിത്രങ്ങളില്‍ തിളങ്ങുന്നത്. തന്റെ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നും അനുശ്രീ ക്യാപ്ഷനില്‍ കുറിക്കുന്നുണ്ട്. ‘‘ട്രാവല്‍ ടൈംസ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന് ഒരുപാട് പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നുണ്ടെങ്കിലും ചിലര്‍ ഗ്ലാമര്‍ ലുക്ക് ഇത്തിരി കൂടിപ്പോയെന്നും കുറിക്കുന്നുണ്ട്.