-->
ഇന്ത്യൻ പൊതുനയ നിരൂപകനും തത്ത്വശാസ്ത്ര ഗ്രന്ഥകാരനും അഭിഭാഷകനും ആക്ടിവിസ്റ്റുമായ താരമാണ് രാഹുല്‍ ഈശ്വര്‍. പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ രാഹുല്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറയാറുണ്ട്. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയിലല്ലെങ്കില്‍ കൂടി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി എന്നും രാഹുല്‍ ഈശ്വര്‍ സംസാരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖ പുറത്ത്. ഗര്‍ഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് യുവതിക്ക് രാഹുല്‍ അയച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ഓഡിയോ ക്ലിപ്പുകള്‍ എംഎല്‍എക്ക് അനുകൂലമായി വരുമെന്ന് പറയുകയാണ് രാഹുല്‍ ഈശ്വർ. തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും യഥാർത്ഥത്തില്‍ ഉളുപ്പില്ലാത്ത നാണമില്ലാത്ത ഈ വർഗ്ഗം പെണ്ണിന്റെ വേദനയും ഗർഭത്തെയും വിഷമത്തെയും പ്രണയത്തകർച്ചയും എല്ലാം രാഷ്ട്രീയപരമായി ആയുധവല്‍ക്കരിക്കുകയാണെന്നും രാഹുല്‍ ഈശ്വർ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ പറഞ്ഞു.
‘‘ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോള്‍ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ . ഈ ഓഡിയോ കേള്‍ക്കുമ്പോള്‍ രാഹുല്‍ നിരപരാധിയാണെന്ന് നമുക്ക് പൂർണ്ണ ബോധ്യം വരും. പണ്ട് മീഡിയക്കാർ പറഞ്ഞത് രാഹുല്‍ ഗർഭചിത്രത്തിന് നിർബന്ധിച്ചു എന്നാണ് ഇപ്പോഴത്തെ വീഡിയോ രാഹുല്‍ പ്രഗ്നന്റ് ആകാൻ നിർബന്ധിച്ചു എന്നാണ്.
രാഹുല്‍ യഥാർത്ഥത്തില്‍ ആ പെണ്‍കുട്ടിയോട് കുട്ടി വേണം എന്ന് പറയുകയാണ്. ഒരു ആണിന് ഒരു പെണ്ണിനെ ഇഷ്ടമുള്ളതുകൊണ്ടാണ് പരസ്പരം കുടുംബം തുടങ്ങണം എന്നുള്ളത് കൊണ്ടാണ് കുട്ടി വേണമെന്ന് പറയുന്നത്. സെക്സ് മാത്രമാണെങ്കില്‍ അവൻ അത് കഴിഞ്ഞ് തടി തപ്പിയിട്ടങ്ങ് പോകും. ആ സഹോദരിയോടാണ്, നിങ്ങള്‍ തമ്മില്‍ ഒരു ബ്രേക്പ്പോ ഡിവോഴ്സോ സ്പ്ലിറ്റോ ഉണ്ടായി, അതില്‍ വിഷമം ഉണ്ട്, ഒരു കാലത്ത് രാഹുലിന്റെയും ഈ പെണ്‍കുട്ടിയുടെയും ഇടയില്‍ നല്ല ബന്ധം നിലനിന്നിരുന്നു . അതിന് താങ്കളെ ബഹുമാനിക്കുന്നു. അതിനുശേഷം ദൗർഭാഗ്യവശാല്‍ സ്പ്ലിറ്റ് ഉണ്ടായി. അതില്‍ വിഷം ഉണ്ട്. എല്ലാ ബന്ധങ്ങളും തകരുമ്പോള്‍ നമുക്ക് വേദനയും വിഷമവും ആണ് .
കുഞ്ഞ് വേണമെന്ന് നിർബന്ധം പിടിച്ചതും ഗർഭഛിദ്രം നടത്തണമെന്ന് നിർബന്ധം പിടിച്ചതും രാഹുല്‍ എന്നാണ് പറയുന്നത്. ഒരാണ് പെണ്ണിനോട് നമുക്ക് ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥം നമുക്കൊരു കുടുംബം തുടങ്ങണമെന്നും എനിക്ക് നിന്നെ ഇഷ്ടമാണെന്നും പരസ്പരം യോജിപ്പാണെന്നുമാണ്. എന്തായാലും ആ ഓഡിയോ കേള്‍ക്കണം. പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ് പെണ്‍കുട്ടിയും രാഹുലും സംസാരിക്കുന്നതാണ് ഉള്ളടക്കം.
ആ സഹോദരിയോടാണ് പറയുന്നത്, നിങ്ങളുടെ ജീവിതത്തിലെ പേഴ്സണല്‍ ട്രാജഡിയും വേദനയും വെച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിനെ രാഷ്ട്രീയപരമായി തകർക്കാൻ ചില ആള്‍ക്കാർ ഇറങ്ങുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. യഥാർത്ഥത്തില്‍ ഉളുപ്പില്ലാത്ത നാണമില്ലാത്ത ഈ വർഗ്ഗം പെണ്ണിന്റെ വേദനയും ഗർഭത്തെയും വിഷമത്തെയും പ്രണയത്തകർച്ചയും എല്ലാം രാഷ്ട്രീയപരമായി ആയുധവല്‍ക്കരിക്കുകയാണ്. ഇത് ഏറ്റവും നീചവും മ്ലേഛവുമായ കാര്യമാണ്. ഈ ബന്ധത്തില്‍ അല്ലെങ്കില്‍ അതിന്റെ തകർച്ചയില്‍ കടന്നുപോയ വിഷമങ്ങളേയും വേദനകളേയുമെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ എമ്പതൈസ് ചെയ്യുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്.
ഈ രീതിയില്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന ആള്‍ക്കാരെ ഒരു കാരണവശാലും സഹോദരി എൻകറേജ് ചെയ്യരുത്. ഇത് കേള്‍ക്കുന്ന സാധാരണ മലയാളിക്ക് മനസ്സിലാകും രാഹുല്‍ മാങ്കൂട്ടത്തിലും ആ പെണ്‍കുട്ടിയും തമ്മില്‍ ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു. കല്യാണവും കുടുംബവും ആഗ്രഹിച്ചിരുന്നു, ആ തിരിച്ചറിവ് നമ്മുടെ മലയാളികള്‍ക്കുണ്ടാകട്ടെ. അതിനുശേഷം വളരെ വേദനാജനകമായി അവർക്കിടയില്‍ സ്പ്ലിറ്റ് ഉണ്ടായി. ആ ബന്ധത്തിന് വിള്ളല്‍ ഉണ്ടായി. ഈ പെണ്‍കുട്ടിയും അറിയേണ്ട കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ നിങ്ങളെ ഇഷ്ടമായതുകൊണ്ടാണ് ഈ കുട്ടിയുടെ കാര്യം ആലോചിച്ചത്. ഇല്ലെങ്കില്‍ സെക്സ് കഴിഞ്ഞ അവിടുന്ന് പൊടിയും തട്ടി പോകും. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയെ നിങ്ങളോടൊപ്പം വേണമെന്ന് നിർബന്ധം പിടിച്ചു എന്നാണ് ആ പെണ്‍കുട്ടി പറയുന്നത്, അതിനർത്ഥം ഒരു ജീവിതകാലം കമിറ്റ്മെന്റ് ആ മനുഷ്യൻ മനസ്സില്‍ കണ്ടിരുന്നു എന്നുള്ളതാണ്. ദൗർഭാഗ്യവശാല്‍ ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തെറ്റിയതായിരിക്കാം...’’ വീഡിയോയില്‍ രാഹുല്‍ ഈശ്വർ പറഞ്ഞു. പെണ്‍കുട്ടിയോട് ഐക്യദാർഢ്യപ്പെടുന്നുവെന്നും എന്നാല്‍ രാഹുല്‍ ശക്തമായി മുന്നോട്ട് പോകണമെന്നും രാഹുല്‍ പറഞ്ഞു.