-->
ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്രയെ അനുസ്മരിച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു.ഒരിക്കലും നികത്താനാവാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്നാണ് പ്രിയസുഹൃത്തിന്റെ വിയോഗത്തില്‍ ബച്ചന്‍ ബ്ലോഗില്‍ കുറിച്ചത്.
‘ധീരനായ അതിനായകന്‍ എന്നാണ് അമിതാഭ് ബച്ചന്‍ ധര്‍മേന്ദ്രയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭാവം നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അസഹനീയമായ ശബ്ദമുളള ഒരു നിശബ്ദത അവശേിപ്പിച്ച് അദ്ദേഹം കളിക്കളം ഒഴിഞ്ഞിരിക്കുന്നു. മഹത്വത്തിന്റെ പ്രതീരൂപമായിരുന്നു ധരം ജി. അദ്ദേഹത്തിന്റെ പ്രശസ്തമായ ശരീരിക സാന്നിധ്യത്തിന് മാരതമല്ല, അദ്ദേഹത്തിന്റെ വലിയ മനസ്സിനും അതിലെ ഏറ്റവും വിലപ്പെട്ട ലാളിത്യത്തിനും കൂടിയാണ് അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെട്ടതെന്നും ’അമിതാഭ് ബച്ചന്‍ എഴുതി.
‘താന്‍ വന്ന പഞ്ചാബിലെ ഗ്രാമത്തിന്റെ തനിമ അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്നു. ഓരോ ദശാബ്ദത്തിലും മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സിനിമാ ലോകത്ത് തന്റെ മഹത്തായ കരിയറിലുടനീളം കളങ്കമേല്‍ക്കാതെ അദ്ദേഹം നിന്നു. സിനിമാ ലോകം മാറ്റങ്ങള്‍ക്ക് വിധേയമായി, പക്ഷേ അദ്ദേഹം മാറിയില്ല. അദ്ദേഹത്തിന്റെ പുഞ്ചിരി, ആകര്‍ഷണീയത, ഊഷ്മളത എന്നിവയെല്ലാം അരികിലെത്തുന്ന എല്ലാവരിലേക്കും പടര്‍ന്നിരുന്നു. ഈ തൊഴില്‍ രംഗത്ത് അതൊരു അപൂര്‍വതയായിരുന്നു. നമുക്ക് ചുറ്റുമുളള വായു ശൂന്യമായിരിക്കുന്നു. ഒരിക്കലു, നികത്താനാവാത്ത ഒരു ശൂന്യത, പ്രാര്‍ത്ഥനകള്‍’ ബച്ചന്‍ കുറിച്ചു.
ഡിസംബര്‍ എട്ടിന് 90 ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ധര്‍മേന്ദ്രയുടെ അപ്രതീക്ഷിത വിയോഗം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലാരുന്നു അന്ത്യം
T 5575 -... another valiant Giant has left us .. left the arena .. leaving behind a silence with an unbearable sound ..Dharam ji .. 🙏 🙏🙏.. the epitome of greatness, ever linked not only for his renowned physical presence, but for the largeness of his heart , and its…— Amitabh Bachchan (@SrBachchan) November 24, 2025