-->
ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ധര്‍മേന്ദ്രയെ യഥാര്‍ഥ ഇതിഹാസം എന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്. നടന്റെ വിയോഗത്തോടെ ഒരുസിനിമാ യുഗത്തിന് അന്ത്യമായിരിക്കുന്നുവെന്ന് മോഹന്‍ലാലും സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
‘ഒരു യഥാര്‍ഥ ഇതിഹാസം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ധരംജിയുടെ പൈതൃകം ഓരോ തലമുറയ്ക്കും പ്രചോദനമായി തുടരും. ഹൃദയംഗമമായ അനുശോചനവും പ്രാര്‍ഥനകളും’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
‘ധര്‍മേന്ദ്രജിയുടെ വിയോം ഒരു സിനിമാ യുഗത്തിന് അന്ത്യം കുറിക്കുന്നു. ഊഷ്മളതയും കലാനൈപുണ്യവും എന്നേക്കും നിലനില്‍ക്കുന്ന ഒരു ഇതിഹാസം. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം. ഓം ശാന്തി ’മോഹന്‍ലാല്‍ കുറിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു ധര്‍മേന്ദ്രയുടെ മരണം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്‌ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാള്‍.