Sunday, March 15, 2026 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 01.04 PM

തമിഴ്നാട്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് മരണം ; 28 പേര്‍ക്ക് പരിക്കേറ്റു

uploads/news/2025/11/812597/accident.jpg

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. 28 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം.

മധുരയില്‍ നിന്നും തെങ്കാശിയിലേക്കും തെങ്കാശിയില്‍ നിന്നും കോവില്‍പട്ടിക്കും പോയ സ്വകാര്യബസുകളായിരുന്നു കൂട്ടിയിടിച്ചത്. അഗ്നിശമന വിഭാഗവും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മധുരയില്‍ നിന്നും തെങ്കാശിയിലേക്ക് വരികയായിരുന്ന കെയ്‌സര്‍ എന്ന ബസ് അമിതവേഗതയിലായിരുന്നെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 28 പേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ ചിലരുടെ നില അതീവഗുരുതരമാണെന്നം മരണസംഖ്യ ഉയര്‍ന്നേക്കുമെന്നുമാണ് വിവരം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതിനൊപ്പം ദൃക്‌സാക്ഷികളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW