Friday, March 13, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 11.10 AM

പിന്തുണച്ചയാള്‍ പിന്തുണ പിന്‍വലിച്ചു ; സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

uploads/news/2025/11/812577/BJP-flag.gif

മടിക്കൈ: പിന്തുണച്ചയാള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി നേതൃത്വം. സിപിഐഎം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരന്തരം ഭീഷണിയുണ്ടായെന്നുമുള്ള ആരോപണമാണ് ബിജെപി പ്രാദേശികഘടകം ഉന്നയിച്ചിരിക്കുന്ന ആരോപണം.

ബങ്കളം കുരുഡ് സ്വദേശി കെ ഭാസ്‌കരനായിരുന്നു രജിതയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. ഇദ്ദേഹം ശനിയാഴ്ച്ച വരണാധികാരിക്ക് മുന്നിലെത്തി പിന്തുണ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ തന്റെ ഒപ്പല്ലെന്ന് പറഞ്ഞു. ജീവഭയം കൊണ്ടാണ് പിന്തുണ പിന്‍വലിച്ചതെന്ന ആക്ഷേപം ഉയരുന്നുണ്ട്. വിഷയം നിയമപരമായി നേരിടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും എം എല്‍ അശ്വിനി പറഞ്ഞു. അതേസമയം ബിജെപി നടത്തുന്നത് കുപ്രചാരണമെന്ന് സിപിഐഎം ആരോപിച്ചു.

മടിക്കൈ പത്താം വാര്‍ഡ് ബങ്കളത്തെ ബിജെപി സ്ഥാനാര്‍ത്ഥി പി രജിതയുടെ പത്രികയാണ് തള്ളിയത്. രജിതയെ നിര്‍ദേശിച്ചയാള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് പത്രിക തള്ളി. പിന്നാലെ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഈ ഡിവിഷനില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നു മത്സരം. യുഡിഎഫിന് സ്ഥാനാര്‍ത്ഥിയില്ലായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW