Saturday, March 14, 2026 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 07.02 PM

‘നീ നാടകമില്ലാത്ത, പരാതിയില്ലാത്ത കുട്ടിയാണ്; ഞാൻ നേടുന്ന എല്ലാത്തിനും പിന്നിൽ നിൽക്കുന്നവൻ...’ ത്രോബാക്ക് ചിത്രത്തിനൊപ്പം മകന് ആശംസകളുമായി നവ്യ നായര്‍

മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ സോഷ്യല്‍ മീഡിയയിലും സജീവമായ താരം കൂടിയാണ്. ഇപ്പോഴിതാ മകന്റെ ജന്മദിനത്തില്‍ ഹൃദയഹാരിയായ ആശംസകളും ത്രോബാക്ക് ചിത്രവും പങ്കിടുകയാണ് നവ്യ.
Navya Nair, Navya nair birthday wish for son sai
Navya Nair birthday wish for her son (Image Source: Instagram)

ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയായി മാറിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ നവ്യ നല്‍കിയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയ താരം കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകമനസ്സിലിടം നേടി. അഭിനയത്തിനൊപ്പം തന്റെ നൃത്തവിദ്യാലയമായ മാതംഗിയുടെ പരിപാടികളുമായി തിരക്കിലാണ് നവ്യ. ചടുലതാളങ്ങുമായി നവ്യ വേദിയിലെത്തുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുക്കാറുള്ളത്.
നവ്യയുടെ ഏറ്റവും വലിയ സപ്പോര്‍ട്ടും കരുത്തും മകന്‍ സായിയാണ്. മകനെക്കുറിച്ച് വാതോരാതെ നവ്യ എവിടെയും സംസാരിക്കാറുണ്ട്. തന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ കൂടിയാണ് മകനെന്ന് പല തവണ നവ്യ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മകന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് നവ്യ നായര്‍. മകനൊപ്പമുള്ള പഴയ ചിത്രവും പുതിയ ചിത്രവും പങ്കിട്ടാണ് നവ്യയുടെ കുറിപ്പ്. തന്റെ എല്ലാ വിജയത്തിനും കൂടെനില്‍ക്കുന്നത് മകനാണെന്നും നവ്യ കുറിച്ചിട്ടുണ്ട്.
‘‘എന്റെ ലോകത്തിന് ജന്മദിനാശംസകൾ... നമ്മുടെ കാര്യം ? ഓരോ സംഭാഷണവും അറിയുന്നതുവരെ അതേ കോമഡി സിനിമകൾ വീണ്ടും വീണ്ടും കാണുകയും ആദ്യമായി കാണുന്നതുപോലെ ചിരിക്കുകയും ചെയ്യുന്നു...
സായ്, നീ നാടകമില്ലാത്ത, പരാതിയില്ലാത്ത കുട്ടിയാണ്.. ഞാൻ നേടുന്ന എല്ലാത്തിനും പിന്നിൽ നിൽക്കുന്നവൻ....ഇപ്പോഴും അമ്മയുടെ അരികിൽ ഒരു വിശ്വസ്ത സഹായിയെപ്പോലെ ഉറങ്ങുന്നു...
എന്റെ കണ്ണിലെ കൃഷ്ണമണി, കൂടാതെ ഏറ്റവും മധുരമുള്ള വേദനയും...ജന്മദിനാശംസകൾ, വാവേ...
ഇന്ന് രാവിലെയാണ് ഞാൻ ശ്രദ്ധിച്ചത്, ഞാൻ ഇപ്പോഴും അതേ നൈറ്റ് ഡ്രസ്സ് തന്നെയാണ് ധരിച്ചിരിക്കുന്നത്....’’ എന്നാണ് നവ്യ മകനൊപ്പമുള്ള ഹൃദയഹാരിയായ ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്.

Ads by Google
Saturday 22 Nov 2025 07.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW