Thursday, March 12, 2026 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 06.12 PM

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു

കുവൈത്തിലെ പ്രവാസി മലയാളി ദമ്പതികളായ കൊയിലാണ്ടി സ്വദേശി ജവാദിന്‍റെയും ജംഷിനയുടെയും ഒമ്പതു മാസം പ്രായമുളള മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്.
malayali, couple baby, died

കുവൈത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കുവൈത്തിലെ പ്രവാസി മലയാളി ദമ്പതികളായ കൊയിലാണ്ടി സ്വദേശി ജവാദിന്‍റെയും ജംഷിനയുടെയും ഒമ്പതു മാസം പ്രായമുളള മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്.

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്‍റെ മകനാണ് എസ്രാൻ ജവാദ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW