-->
സ്കൂള്‍ കലോത്സവവേദികളിലൂടെ തന്നെ കൈയടികള്‍ ഏറെ വാരിക്കൂട്ടി പ്രതിഭ തെളിയിച്ച മഞ്ജുവാര്യര്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായികയായി അഭിനയിച്ച ആദ്യ ചിത്രം ‘സല്ലാപ’ത്തിലൂടെ പ്രേക്ഷകരുടെ ഹൃദയവും നേടിയെടുത്തു. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ 20 ഓളം സിനിമകളില്‍ കരുത്തുറ്റ നായിക വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റേതായ ഇടം മഞ്ജു നേടിയെടുത്തു. വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് താരം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെയാണ് മഞ്ജുവിനെ സ്വീകരിച്ചത്.
മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴകത്തിന്റെയും പ്രിയ താരമായി മഞ്ജു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പവും മഞ്ജു സ്ക്രീന്‍ ഷെയര്‍ ചെയ്ത് കൈയടി വാങ്ങി. അഭിനയത്തിനൊപ്പം തന്നെ ട്രെൻഡി കൂൾ ലുക്കുകളിൽ ഹൃദയം കവരുന്നുണ്ട് താരം. ഒരു ബ്രാന്ഡ് നെയിം എന്ന നിലയിലേയ്ക്ക് മഞ്ജുവാര്യര് എന്ന പേര് മാറിയതിന്റെ കാരണം താരത്തിന്റെ ഫാഷന്‍ ലുക്കുകളാണ്. പ്രായം തോന്നിക്കാത്ത സൗന്ദര്യത്തിലും ഔട്ട്ഫിറ്റിലും മഞ്ജു എന്നും പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്. പ്രായത്തെ മറികടക്കുന്ന സൗന്ദര്യ സംരക്ഷണത്തിലും അഭിയനയ മികവിലും ഫാഷന്‍ ഔട്ട്ഫിറ്റിലുമാണ് താരം എപ്പോഴും തിളങ്ങുന്നത്.
ഇപ്പോഴിതാ കാര്‍ട്ടൂണ്‍ പ്രിന്റഡ് ഓവര്‍സൈസ്ഡ് ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചുള്ള മഞ്ജു വാര്യരുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ റി റിലീസ് ട്രെയിലര്‍ ലോഞ്ചിലാണ് പ്രായം റിവേഴ്സ് ഗിയറിലാണെന്ന് തോന്നിപ്പിക്കുന്ന ലുക്കില്‍ താരം എത്തിയത്. പഴയതിലും ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. സമ്മർ ഇൻ ബത്‌ലഹേമിലെ ആമിയുടെ അതേ പ്രസരിപ്പും ചെറുപ്പവും മഞ്ജു ഇപ്പോഴും നിലനിർത്തുന്നു എന്നാണ് ആരാധകരുടെ കമന്റ്.