Saturday, March 14, 2026 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 10.34 AM

തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു എംഎല്‍എ യെകൂടി കളത്തിലിറക്കുന്നു ; ഇ എം ആഗസ്തി കട്ടപ്പന നഗരസഭയില്‍ മത്സരിക്കും

uploads/news/2025/11/812050/congrass.jpg

കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് മറ്റൊരു എംഎല്‍എ യെ കൂടി കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഇടുക്കിയിലെ നേതാവ് ഇ എം ആഗസ്തി കട്ടപ്പന നഗരസഭയില്‍ മത്സരിക്കും. നഗരസഭയിലെ 22ാം വാര്‍ഡായ 20 ഏക്കറില്‍ നിന്നായിരിക്കും ഇ എം ആഗസ്തി ജനവിധി തേടുക.

കട്ടപ്പന നഗരസഭയില്‍ ഇക്കുറി അദ്ധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിനാണ്. ഇതോടെ പ്രധാന നേതാക്കളെ മത്സരത്തിനിറക്കി അധികാരം പിടിക്കാനാണ് യുഡിഎഫ് നീക്കം. അതേസമയം യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിന് ഇറക്കുന്ന മൂന്നാമത്തെ മുന്‍ എംഎല്‍എ യാണ് ഇ. എം. ആഗസ്തി. നേരത്തേ അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍, വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയുമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. നേരത്തേ ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിന് നേടിക്കൊടുത്തയാളാണ് അനില്‍ അക്കര. 2010 ല്‍ ജില്ലാ പഞ്ചായത്തംഗമായി. രണ്ടര വര്‍ഷം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എം ആഗസ്തിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW