Sunday, March 15, 2026 Last Updated 30 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 08.27 AM

' ഞാനും സോജപ്പന്റെ ഫാന്‍, എന്നെയും ആ അസോസിയേഷനിലേക്ക് ചേര്‍ക്കൂ' ; ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്

reply, viral

പൃഥ്വിരാജിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടര്‍. നവ്യ നായര്‍, സറീന വഹാബ്, മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പന്‍ എന്ന കഥാപാത്രത്തിനും നടന്റെ പ്രകടനത്തിനും വലിയ തോതില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുകയാണ് സോജപ്പന്‍. ഇപ്പോഴിതാ ഈ ട്രോളുകളില്‍ പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

താനും സോജപ്പന്‍ ഫാന്‍ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേര്‍ക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ സോജപ്പന്റെ ട്രോളിനെക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍.

2009ല്‍ ആണ് കലണ്ടര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ പാടിയ ' പച്ചവെളളം ടച്ചിന് സോജപ്പന്‍' എന്ന ഗാനമാണ് ഇപ്പോള്‍ 4K യില്‍ യൂട്യൂബിലൂടെ പുറത്തിറങ്ങിയത്. ഗാനത്തിലെ പൃഥ്വിരാജിന്റെ ഭാവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. ഇതിന് പിന്നാലെ സിനിമയുടെ 4K റീ റിലീസ് വേണമെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW