Thursday, March 19, 2026 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 06.49 PM

വൈഷ്ണക്ക് മത്സരിക്കാം: കമ്മീഷൻ തീരുമാനം അനുകൂലം, വോട്ടർ പട്ടികയിൽ പേര് ചേർത്തു

uploads/news/2025/11/811761/Vaishna.jpg
photo - facebook

തിരുവനന്തപുരം : മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ച. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി.

അതേസമയം തൃശ്ശൂരിലെ കൂട്ടരാജിയും മലപ്പുറത്ത് യു.ഡി.എഫിലെ ഭിന്നതയും നേതൃത്വത്തിന് മുന്നിലെ പ്രശ്നങ്ങളാണ്. തൃശൂരിലെ കൂട്ടരാജിയിലും കോണ്‍ഗ്രസ് ഇടപെടുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പറഞ്ഞ കെ.മുരളീധരൻ പരാതികൾ പരിഹരിച്ച് രാജിവെച്ചവരെ തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നാൽ നാല് പേരുടെ രാജി മുന്നണിയിലെ പൊട്ടിത്തെറിയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു തൃശ്ശൂർ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞത്.

മലപ്പുറത്ത് ചീക്കോട് പഞ്ചായത്തിലെ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഭിന്നതയെ തുടർന്ന് പിരിച്ചുവിട്ടു. പതിനെട്ടാം വാർഡ് കോൺഗ്രസിന് മത്സരിക്കാൻ നൽകിയതിലാണ് പ്രതിഷേധിച്ചാണ് നടപടി. വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനും രാജിവച്ചവർ തീരുമാനിച്ചു. മുസ്ലീം ലീഗിനെതിരെ മലപ്പുറം പൊൻമുണ്ടത്തെ കോൺഗ്രസ് പദയാത്ര നടത്തിയതിലും ലീഗിന് അമർഷമുണ്ട്. കോൺഗ്രസ് നേതൃത്വത്തിൻ്റെ പൂർണ സമ്മതതോടെയാണ് പദയാത്ര നടത്തിയതെന്നാണ് ലീഗിന്‍റെ ആരോപണം.

Ads by Google
Wednesday 19 Nov 2025 06.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW