Saturday, March 14, 2026 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 06.11 PM

‘ചമയങ്ങളില്ലാത്ത ഒരു ഓര്‍മ്മച്ചിത്രം....’ഇതിഹാസനടന്‍ മുരളിയ്ക്കൊപ്പമുള്ള ത്രോബാക്ക് ലൊക്കേഷന്‍ ചിത്രം പങ്കിട്ട് മനോജ് കെ ജയന്‍

ഇതിഹാസ താരം മുരളിയും മനോജ് കെ. ജയനും മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ഭരതന്‍ സംവിധാനം ചെയ്ത ‘ചമയം’. ഇപ്പോഴിതാ ഈ സിനിമയിലെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കിടുകയാണ് മനോജ് കെ ജയന്‍.
Murali, manoj k jayan, Bharathan director
Manoj K Jayan share throwback picture with murali (Image Source: Instagram )

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ മുരളി തന്റെ ഭാവാഭിനയവും ശബ്ദവിന്യാസവും ശരീര ഭാഷയും കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച അഭിനേതാവ് കൂടിയാണ്. മലയാളസിനിമാപ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച ശേഷമാണ് മുരളി ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞത്. നായകന്‍, വില്ലന്‍, സഹനായകന്‍, അച്ഛന്‍ കഥാപാത്രങ്ങള്‍ എന്നിങ്ങനെ മുരളിയുടെ വ്യക്തിമുദ്ര ചാര്‍ത്തിയ കഥാപാത്രങ്ങള്‍ അനവധിയാണ്.
അക്കൂട്ടത്തില്‍ മുരളിയെന്ന താരത്തിന്റെ അഭിനയപ്രകടനം കണ്ട് പ്രേക്ഷകര്‍ വിസ്മയപ്പെട്ട ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ‘ചമയം’ എന്ന സിനിമയിലേത്. എസ്തപ്പാന്‍ ആശാനായി മുരളിയും ആന്റോ എന്ന കഥാപാത്രമായി മനോജ് കെ ജയനും മത്സരിച്ച് അഭിനയിച്ച ഈ സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇന്നും റീല്‍സിലും മറ്റുമായി ലൈവായി നില്‍ക്കുന്ന പാട്ടാണ് മുരളിയും മനോജ് കെ ജയനും തകര്‍ത്തു പാടിയ ‘അന്തിക്കടപ്പുറത്ത്....’ എന്ന ഗാനം.
ഇപ്പോഴിതാ ഇതിഹാസ നടന്‍ മുരളിയ്ക്കൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിടുകയാണ് മനോജ് കെ.ജയന്‍. 1993 ല്‍ റിലീസ് ചെയ്ത ‘ചമയം’ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് മനോജ് കെ ജയന്‍ പങ്കിട്ടിരിക്കുന്നത്. ‘‘ചമയങ്ങളില്ലാത്ത ഒരു ഓർമചിത്രം... ഇതിഹാസ നടന്‍ മുരളിച്ചേട്ടൻ ... ലൊക്കേഷന്‍ ചമയം- 1993....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മനോജ് കെ ജയന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് ഇന്ന് ഇത്തരം സിനിമകള്‍ ശരിക്കും മിസ്സ് ചെയ്യുന്നു എന്ന് കമന്റുകള്‍ കുറിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW