Friday, March 13, 2026 Last Updated 48 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 11.58 AM

സ്വപ്നങ്ങള്‍ പറക്കുന്നു, ആകാശത്തിനും മീതെ; വീഡിയോ പങ്കുവെച്ച് മനോജ് കെ.ജയന്‍

manoj-k-jayan-
photo-www.instagram.com/manojkjayan/

ആദ്യമായി എയര്‍ക്രാഫ്റ്റിന്റെ കണ്‍ട്രോള്‍ യോക്ക് നിയന്ത്രിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ മമനാജ് കെ. ജയന്‍. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനി എയര്‍ക്രാഫ്റ്റില്‍ ആകാശ യാത്ര നടത്തുന്ന വീഡിയോ പങ്കുവെച്ചായിരുന്നു മനോജ് കെ. ജയന്റെ കുറിപ്പ്.

സ്വപ്നങ്ങള്‍ പറക്കുന്നു.ആകാശത്തിനും മീതെ, ദ് ഡ്രീംസ് കംസ് ട്രൂ. പണ്ട് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സൈക്കിളിന്റെ ഹാന്‍ഡില്‍ പിടിക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല ,വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു എയര്‍ക്രാഫ്റ്റി ന്റെ ഹാന്‍ഡില്‍ (control yoke) ഇല്‍ പിടിക്കുമെന്ന്. അതിമനോഹരമായ അനുഭവമായിരുന്നു. മനോജ് കെ. ജയന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കുമുളള നന്ദിയും താരം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

വിമാനയാത്രയുടെ മനോഹരമായ ആകാശദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. യുഎഇയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ സഹായത്തോടെയാണ് മനോജ് കെ. ജയന്‍ വിമാന യാത്ര നടത്തിയത്. നിരവധി ആരാധകരാണ് മനോജ് കെ. ജയന്റെ പോസ്റ്റില്‍ അഭിനന്ദനങ്ങളറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW