Saturday, March 14, 2026 Last Updated 26 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 11.09 AM

പണം ഉണ്ടായിട്ട് എന്ത് കാര്യം ,നട്ടെല്ല് വേണം ,നിങ്ങളുടെ വ്യക്തിത്വമാണ്, മുഖം മൂടിയാണ് അഴിഞ്ഞു വീണത്..; ഫൈസലിനെതിരെ സീമ ജി നായര്‍

seema-g-nair-

മലബാർ ​ഗോൾഡ് എക്സിക്യൂട്ടീവ് ഡയരക്ടർ ഫെെസൽ എകെയ്ക്കെതിരെ സോഷ്യൽ മീ‍ഡിയയിൽ വ്യാപക വിമർശനം. ലെസ്ബിയൻ പങ്കാളികളായ ആദിലയെയും നൂറയെയും അധിക്ഷേപിച്ചതിന്റെ പേരിലാണ് വിമർശനങ്ങൾ. ക്ഷണപ്രകാരം അതിഥിയായി വന്നവരെ തള്ളിപ്പറഞ്ഞത് തീർത്തും തെറ്റാണെന്നാണ് വിമർശനങ്ങൾ. ഇപ്പോഴിതാ നടി സീമ ജി നായരും ഫെെസൽ എകെയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്.

ശുഭദിനം. കുറെ ദിവസങ്ങൾ ആയി മീഡിയയിൽ വാർത്തകൾ അനവധി നിരവധി. രണ്ടുമൂന്നു വിഷയങ്ങളിൽ പ്രതികരിക്കണമെന്ന് തോന്നി. ആദില -നൂറ അപമാനിക്കപെട്ട വിഷയം. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവസരം ഉണ്ട്. ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ ഓരോരുത്തരുടെയും ജീവിതം എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരും മനഃപൂർവം ഇങ്ങനെ ജീവിച്ചോളാം എന്ന് എവിടെയും എഴുതി വെക്കുന്നില്ല. ഓരോരുത്തർക്കും സ്വാതന്ത്ര്യമായി ജീവിക്കാൻ പറ്റണം. ഇന്ത്യൻ ഭരണഘടനയിൽ തന്നെ അതുണ്ട്. അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ.

ആരുടേയും വീടിന്റെ മുന്നിൽ വന്നു ഞങ്ങൾക്ക് ചിലവിനു തരാമോ എന്ന് അവർ ചൊദിക്കുന്നില്ല ,ആരുടേയും കൊട്ടാരത്തിനുമുന്നിൽ വന്നു ഇവിടെ ഞങ്ങളെ കേറ്റാമോ എന്നും ആവശ്യപ്പെടുന്നില്ല ,അവർ അറിയപ്പെടുന്ന fame ആണ് ,വിളിക്കാതെ അവർക്ക് എന്നല്ല ആർക്കും ,ക്ഷണിക്കപ്പെടാതെ ഒരിടത്തും ചെല്ലാൻ പറ്റില്ല ,മലബാർ ഗോൾഡിന്റെ മുതലാളിക്ക് പണം ഉണ്ടായിട്ടു എന്ത് കാര്യം ,നട്ടെല്ല് വേണം ,തോന്നുമ്പോൾ ,തോന്നുമ്പോൾ നട്ടെല്ല് വളക്കുന്നതു ശരിയായ കാര്യം അല്ല ,നിങ്ങളുടെ വ്യക്തിത്വം ആണ് ,മുഖം മൂടിയാണ് അവിടെ അഴിഞ്ഞു വീണത്..എന്റെ വീട് കൊട്ടാരമല്ല ,ആനയും ,അമ്പാരിയും ,കാവൽക്കറും ,പരിചാരകരും ഇവിടെ ഇല്ല ,ഇവിടെ മനുഷ്യത്വം ഉണ്ട് ,അത് പണം കൊടുത്താൽ മാർക്കറ്റിൽ പോയി വാങ്ങാൻ പറ്റുന്ന ഒന്നല്ല..നിങ്ങളെ എന്റെ ചെറിയ വീട്ടിലേക്കു ക്ഷണിക്കുന്നു ,അപമാനിക്കാൻ അല്ല,സ്നേഹത്തോടെ സ്വീകരിക്കാൻ ഞാൻ ഉണ്ടാവും സീമ ജി നായര്‍ കുറിച്ചു.

നടി വീണ നായരും ഫെെസലിനെ വിമർശിച്ച് രം​ഗത്ത് വന്നു. വിളിച്ചു വിരുന്നിരുത്തി സ്വീകരണം കാട്ടുന്നത് നമ്മുടെ സംസ്കാരത്തിന്റെ അടിത്തറയാണ്. ആ വിരുന്നിന്റെ ബഹുമതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. അതേ വിരുന്നിൽ തന്നെ ഇരിപ്പിച്ചവരെ പിന്നിൽ നിന്നു നിന്ദിച്ചിട്ട് അപമാനത്തോടെ പുറത്താക്കുന്നത്. അത് ഒരു തെറ്റോ ഒരു പിഴവോ അല്ല; അത് സംസ്കാരത്തിനും മനുഷ്യധർമ്മത്തിനും നേരെ കാണിച്ചു നടത്തുന്ന ഒരു പരസ്യ അപമാനമാണ് എന്നാണ് വീണ നായർ പ്രതികരിച്ചത്.

Ads by Google
Wednesday 19 Nov 2025 11.09 AM
Ads by Google
LATEST NEWS
TRENDING NOW