Saturday, March 14, 2026 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 11.07 AM

സംഗീത പരിപാടിക്കിടെ ഗായകന്‍ ഏക്കോണിന്റെ പാന്റ് വലിച്ചൂരി ആരാധകര്‍: സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

akon, bengaluru, fan, pull, pants, music, concert

സംഗീത നിശയ്ക്കിടെ അമേരിക്കന്‍ ഗായകന്‍ ഏക്കോണിന്റെ പാന്റില്‍ പിടിച്ച് വലിച്ച് ആരാധകര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിലവില്‍ വിവിധ നഗരങ്ങളിലെ സംഗീതപരിപാടികള്‍ക്കായി ഇന്ത്യയിലാണ് ഏക്കോണ്‍. വെള്ളിയാഴ്ച്ചയായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഈ പരിപാടിക്കിടെയാണ് ആരാധകരില്‍ നിന്ന് ദുരനുഭവം നേരിട്ടത്.

തന്റെ ഹിറ്റ് ഗാനമായ സെക്‌സി ബിച്ച് ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. പാട്ടിനിടെ ഏക്കോണ്‍ വിഐപി സെക്ഷനിലേക്ക് നീങ്ങുകയും ബാരിക്കേഡിനിടയിലൂടെ ആരാധകരോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ മുന്‍നിരയിലുണ്ടായിരുന്ന ചില ആരാധകര്‍ ഏക്കോണിന്റെ പാന്റില്‍ പിടിച്ച് വലിച്ചു. ഇതോടെ ഇടയ്ക്കിടെ ഏക്കോണിന് പാന്റ് മുകളിലേക്ക് ഉയര്‍ത്തേണ്ടതായിവന്നു. ദുരനുഭവമുണ്ടായെങ്കിലും അതില്‍ നീരസം പ്രകടിപ്പിക്കാതെ ഏക്കോണ്‍ പരിപാടി തുടര്‍ന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ആരാധകരുടെ പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Ads by Google
Tuesday 18 Nov 2025 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW