Saturday, March 14, 2026 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 02.38 PM

ഫീച്ചര്‍ സമ്പന്നം, സ്റ്റൈലില്‍ മുമ്പന്‍ ; പുത്തന്‍ ഇലക്ട്രിക് ബൈക്കുമായി കൊമാകി

on

വ്യത്യസ്തമായ മോഡലുകളാല്‍ സമ്പന്നമായ ഇവി സെഗ്മെന്റിലെ പ്രധാനിയായ കൊമാകി (Komaki) ഇപ്പോള്‍ വിപണിയിലേക്ക് പുത്തനൊരു ഇലക്ട്രിക് ബൈക്കുമായാണ് എത്തിയിരിക്കുകയാണ്. കൊമാകി MX16 പ്രോ എന്നറിയപ്പെടുന്ന വൈദ്യുത മോട്ടോര്‍സൈക്കിളിന് 1,69,999 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മികച്ച റോഡ് പ്രസന്‍സ്, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, ദീര്‍ഘകാല ഈട് എന്നിവ ആഗ്രഹിക്കുന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കായാണ് ഇതിനെ കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ജെറ്റ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനിലാണ് മോഡല്‍ വിപണനത്തിന് എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും സ്‌റ്റൈലിഷായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഒന്നാണിത് എന്നാണ് കൊമാകി ഇതിനെ വിശേഷിപ്പിക്കുന്നത്. ഇംപാക്ട് റെസിസ്റ്റന്‍സിനും ദീര്‍ഘകാല വിശ്വാസ്യതയ്ക്കുമായി രൂപകല്‍പ്പന ചെയ്ത ഒരു പൂര്‍ണ മെറ്റല്‍ ബോഡിയിലാണ് കൊമാകി MX16 പ്രോ പണികഴിപ്പിച്ചിരിക്കുന്നത്. വിശാലമായ സീറ്റ്, കുറഞ്ഞ വൈബ്രേഷന്‍ സജ്ജീകരണം എന്നിവയിലൂടെ കിടിലന്‍ സ്റ്റെബിലിറ്റിയും ഇവിക്ക് നല്‍കാന്‍ കഴിയും. 5 kW BLDC ഹബ് മോട്ടോറും 4.5 kWh ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്ന MX16 പ്രോ ഇലക്ട്രിക് ബൈക്ക് ഒരു സിംഗിള്‍ ചാര്‍ജില്‍ 160 കിലോമീറ്റര്‍ മുതല്‍ 220 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കൊമാകി അവകാശപ്പെടുന്നത്.

കൊമാകി MX16 പ്രോ ഇലക്ട്രിക് ബൈക്കിലെ മോട്ടോറിന് പരമാവധി 6.7 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും. വ്യത്യസ്ത റോഡ് സാഹചര്യങ്ങളില്‍ സുഗമമായ പ്രകടനത്തിനായി ടോര്‍ക്ക് ട്യൂണ്‍ ചെയ്തിരിക്കുന്നതിനാല്‍ ക്രൂയിസറിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് പറയുന്നത്. ബ്രേക്കിംഗിനായി കൊമാകി MX16 പ്രോയില്‍ ട്രിപ്പിള്‍ ഡിസ്‌ക് ബ്രേക്ക് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. വിശാലമായ സീറ്റിംഗ്, സുഗമമായ ടോര്‍ക്ക് ഡെലിവറി, മകച്ച ഫ്രെയിം എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ അനായാസമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ കൊമാകി MX16 പ്രോ ഇലക്ട്രിക് ബൈക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു.

ദൈനംദിന ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്നതിന് MX16 പ്രോയില്‍ നിരവധി സാങ്കേതികവിദ്യാധിഷ്ഠിത ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളര്‍ TFT ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഓട്ടോ-റിപ്പയര്‍ സ്വിച്ച്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാല്‍ കൊമാകിയുടെ പുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സമ്പന്നമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW