Friday, March 13, 2026 Last Updated 34 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 03.24 PM

സാരിയെ ചൊല്ലിയുള്ള തര്‍ക്കം; 22കാരിയെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ

സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
bride, murder, gujarath

ഗുജറാത്തില്‍ പ്രതിശ്രുത വധുവിനെ വരന്‍ വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് കൊലപ്പെടുത്തി. സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം .

സജൻ ബറയ്യയാണ് പ്രതി. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഏകദേശം ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇന്നലെയായിരുന്ന മുഖ്യ ചടങ്ങ് നടക്കേണ്ടിയിരുന്നത്.

വിവാഹത്തിന് ധരിക്കേണ്ട സാരി വാങ്ങാനായി ചെലവിട്ട പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ദേഷ്യത്തിൽ സജൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സോണിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് വധുവി​െ​ന്‍റ വീട് തകർക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW