Saturday, March 14, 2026 Last Updated 31 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 11.38 AM

ഇനിയെങ്കിലും മോദിയെ ചീത്തവിളിക്കുന്നത് നിര്‍ത്തു...; ജനങ്ങള്‍ വിഡ്ഡികളല്ലെന്ന് ഓര്‍ക്കണം : പ്രതികരണവുമായി പത്മജ

uploads/news/2025/11/810947/pathmaja.jpg

തൃശൂര്‍: നേതാവ് ജനങ്ങള്‍ക്കൊപ്പം കടലില്‍ ചാടിയ സമയത്ത് ഇടയ്ക്ക് വല്ലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ സമയം കണ്ടെത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇപ്പോഴത്തെ ഗതി വരില്ലായിരുന്നെന്ന് ബിജെപി വനിതാനേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളോട് മോദിജിയെ ചീത്ത വിളിക്കുന്നത് നിര്‍ത്തി ജനങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയും വികസനത്തെപ്പറ്റിയും പറയാനും പത്മജ ആവശ്യപ്പെട്ടു.

ജയം അംഗീകരിക്കുന്നത് പോലെ തോല്‍വിയും അംഗീകരിക്കണമെന്നും പത്മജ പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരുടെ വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം ചുറ്റും നില്‍ക്കുന്ന സ്തുതി പാഠകരുടെ വാക്കുകള്‍ മാത്രം കേട്ടു പ്രവര്‍ത്തിച്ചാല്‍ ഇങ്ങിനെ ഇരിക്കുമെന്നും ഒരു കാലത്തു കോണ്‍ഗ്രസ് ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തില്‍ വന്നപ്പോള്‍ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ഈ നാശത്തിന് കാരണം നല്ല നേതൃത്വം ഇല്ലാത്തതിന്റെ കുറവാണെന്നും പത്മജ പ്രതികരിച്ചു.

കോണ്‍ഗ്രസ് ഭരണത്തില്‍ വന്ന കര്‍ണാടകയിലും തെലുങ്കനായിലും ഒരു രീതിയും ബാക്കിയുള്ള സ്ഥലത്തു തോല്‍ക്കുമ്പോള്‍ വേറെ രീതിയുമാണോ? ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികള്‍ ആണെന്ന് കരുതിയോ ? ഞാന്‍ ഇത് എഴുതിയതിനു എന്നെ കൂലിക്കു ചീത്ത വിളിക്കുന്ന പാവങ്ങളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW