-->
പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ലീഡ് 156 സീറ്റുകളിലേക്ക് ഉയര്‍ന്നു. മഹാഗദ്ബന്ധന് 73 സീറ്റുകളിലേ മുന്നേറ്റമുള്ളൂ. യാദവ മേഖലയിലും സീമാഞ്ചല്‍ മേഖലയിലും എന്‍ഡിഎ വലിയ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മഹാസഖ്യത്തില്‍ തേജസ്വീ യാദവ് ഒഴികെയുള്ളവരെ ജനം തള്ളി.
മിഥിലാഞ്ചിലും സംസ്ഥാനത്തെ പിന്നോക്ക മേഖലയിലും എല്ലാം എന്‍ഡിഎയുടെ മുന്നേറ്റമാണ്. രാഘോപൂരില്‍ തേജസ്വീയാദവ് മുന്നില്‍ നില്‍ക്കുന്നത് മാത്രമാണ് മഹാഗദ്ബന്ധന് ആശ്വാസമാകുന്നത്. ആര്‍ജെഡി മേഖലകളിലും ബിജെപിയുടെ കടന്നുകയറ്റമാണ്. അതിനിടയില്‍ നിതീഷ്‌കുമാറിന്റെ വീടിന് മുന്നില്‍ അഭിനന്ദന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കടുവയ്ക്ക് ശല്യം ചോര്‍ന്നില്ലെന്നാണ് പോസ്റ്ററിലെ വാക്കുകള്‍. ആര്‍ജെഡിയ്ക്ക് വലിയ സ്വാധീനമുള്ള ഭോജ്പൂരിലും എന്‍ഡിഎ മുന്നേറ്റമാണ് കണ്ടത്. ഇതോടെ ബീഹാറില്‍ ഭരണമുറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ.
വിജയം ഉറപ്പായതോടെ ബീഹാറില്‍ എന്‍ഡിഎ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എക്‌സിറ്റ് പോളുകളെ പൂര്‍ണ്ണമായും ശരി വെയ്ക്കുന്ന ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളും.