-->
പാറ്റ്‌ന: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ട്രെന്‍ഡ് എന്‍ഡിഎയ്ക്ക് അനുകൂലമായി. പോസ്്റ്റല്‍ ബാലറ്റില്‍ എന്‍ഡിഎയുടെ കൂറ്റന്‍ ലീഡാണ് കണ്ടത്. വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റമുള്ള സീറ്റുകളുടെ എണ്ണം 100 ലേക്ക് കടന്നിരിക്കുകയാണ്.
മഹാഗദ്ബന്ധന്‍ അരസെഞ്ച്വറി പൂര്‍ത്തിയാക്കി. 243 സീറ്റുകളില്‍ 168 സീറ്റുകളുടെ ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യം 103 സീറ്റുകളില്‍ മുന്നിലുണ്ട്. 55 സീറ്റുകളിലാണ് മഹാഗദ്ബന്ധന്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന് എട്ടിടത്ത് മാത്രമാണ് ലീഡില്‍ എത്താനായത്. ഇടതുപാര്‍ട്ടികള്‍ ആറിടത്ത് മുന്നിലാണ്. തേജസ്വി യാദവ്, തന്റെ കുടുംബ ശക്തികേന്ദ്രമായ രഘോപൂരില്‍ നിന്ന് വളരെ നേരത്തെ തന്നെ ലീഡ് ചെയ്യുന്നു. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി നാലുകേന്ദ്രങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.