-->
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗ്ഗര്‍വാള്‍. ഇത്രയും വര്‍ഷം താരമൂല്യം ഒട്ടും കുറയാതെ നിലനില്‍ക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് കാജല്‍. തെലുങ്കിലും തമിഴിലും കരിയര്‍ ഗ്രാഫ് ഉയര്‍ന്നുവരുന്ന കാജല്‍ ചെയ്യുന്നചിത്രങ്ങളൊക്കെ ശ്രദ്ധ നേടുന്നുണ്ട്. ബോളിവുഡിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഗോൾഡ് കോസ്റ്റിലെ ക്വീൻസ്‌ലാന്റിലേക്കുള്ള തന്റെ മനോഹര യാത്രയെക്കുറിച്ച് കുറിക്കുകയാണ് താരം. അവിടെ ചെലവഴിച്ച നിമിഷങ്ങളും കണ്ട സ്ഥലങ്ങളും ഇന്ത്യ ഓസ്ട്രേലിയ മത്സരം കണ്ടതുമടക്കം താരം പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
‘‘ഗോൾഡ് കോസ്റ്റിലെ ക്വീൻസ്‌ലാന്റില്‍ ഏറ്റവും മികച്ച സമയം ചെലവഴിച്ചു - സൂര്യപ്രകാശം, സർഫ്, ചുറ്റും പുഞ്ചിരി... നല്ല ബീച്ചുകളും ആകർഷകമായ പാതകളും മുതൽ സുഖപ്രദമായ കഫേകൾ വരെ (എന്റെ ഏറ്റവും പ്രിയപ്പെട്ടത്, ആ സ്വർഗ്ഗീയ അക്കായ് ബൗളുകൾ) ഓരോ നിമിഷവും ഒരു പോസ്റ്റ്കാർഡ് പോലെ തോന്നി.
ഇന്ത്യ vs ഓസ്ട്രേലിയ മത്സരം കൂടി കണ്ടു... ദൈവത്തിന് നന്ദി, ഇന്ത്യ വിജയിച്ചു... എക്കാലത്തെയും മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു അത്.
അതിശയകരമായ വന്യജീവി സങ്കേതത്തിനും കുറുമ്പിൻ വന്യജീവി സങ്കേതത്തിനും ഒരു പ്രത്യേക അഭിനന്ദനം, വന്യജീവികളെ സംരക്ഷിക്കുകയും നമ്മുടെ മനോഹരമായ ജീവികൾ ഒരിക്കലും വംശനാശം സംഭവിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന നിങ്ങളുടെ മൃഗക്ഷേമ പരിപാടികളിൽ നിങ്ങൾ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്നു...ഗോൾഡ് കോസ്റ്റ്, നിങ്ങളെ ഉടൻ സന്ദർശിക്കാനായി ഇനിയും കാത്തിരിക്കാനാവില്ല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കാജല്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഗൗതം കിച്‌ലുവിനെ വിവാഹം ചെയ്ത കാജല്‍ അഗർവാളിന് നീല്‍ കിച്ലു എന്നൊരു മകനുണ്ട്. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് താരം തന്റെ അവധിക്കാലം ആസ്വദക്കാറുള്ളത്. വിഷ്ണു മഞ്ജു നായകനായ ‘കണ്ണപ്പ’യാണ് കാജലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ‘ഇന്ത്യൻ 3’, ‘രാമായണ’ എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.