Saturday, March 14, 2026 Last Updated 59 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 11.47 AM

മാലിദ്വീപ് എന്റെ തീവ്രമായ പ്രണയമാണ്, ഒരോ തവണയും ഇത് എന്നെ അത്ഭുതപ്പെടുത്തു; ബീച്ച് ലുക്കില്‍ സ്‌റ്റൈലിഷായി കാജല്‍ അഗര്‍വാള്‍

kajal-aggarwal
photo-www.instagram.com/kajalaggarwalofficial/

മാലിദ്വീപില്‍ നിന്ന് ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍. ബീച്ച് ഡ്രസ്സില്‍ അതീവ സുന്ദരിയായ കാജലിനെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. മാലിദ്വീപ് തന്റെ തീവ്ര പ്രണയമാണെന്ന് ചിത്രങ്ങള്‍ക്കൊപ്പം കാജല്‍ കുറിച്ചു.

മാലിദ്വീപ് എന്റെ തീവ്രമായ പ്രണയമാണ്, ഈ ദ്വീപിന്റെ ആകര്‍ഷണീയത, നിത്യമായ പ്രകാശം, പ്രകൃതിയുടെ അളവറ്റഭംഗി കാണിക്കുന്ന സൂര്യാസ്തമയങ്ങള്‍ എന്നിവ എന്നെ ഓരോ തവണയും ആകര്‍ഷിക്കുന്നു. ഓരോ തവണയും ഈ ഭൂമിക എന്നെ അത്ഭുതപ്പെടുത്തുന്നു. കാജല്‍ കുറിച്ചു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് അവധിയാഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയത്.

2020 ഒക്‌ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ല്‍ ഇവര്‍ക്കു കുഞ്ഞു പിറന്നു.

വിഷ്ണു മഞ്ജു നായകനായ കണ്ണപ്പയിലാണ് കാജല്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ 3 , രാമായണ എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW