-->
പിറന്നാളിനോടനുബന്ധിച്ച് നടി കാജല്‍ അഗര്‍വാള്‍ പങ്കുവെച്ച ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. മാലിദ്വീപില്‍ കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന കാജളിനെ ചിത്രങ്ങളില്‍ കാണാം. ഭര്‍ത്താവിനും സഹോദരി നിഷ അഗര്‍വാളും മാലിദ്വീപില്‍ ഒപ്പമുണ്ടായിരുന്നു.
സ്വിം സ്യൂട്ടില്‍ നടി പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളാല്‍ ആരാധകരെ തീര്‍ത്ത നടി ഒരിടവേയ്ക്കു ശേഷമാണ് സ്വം സ്യൂട്ട് അണിഞ്ഞെത്തുന്നത്. 2020 ഒക്‌ടോര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. 2022 ല്‍ ഇവര്‍ക്കു കുഞ്ഞ് പിറന്നു.
സല്‍മാന്‍ ഖാന്‍ നായകനായെത്തിയ സിക്കന്ദറിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പയാണ് നടിയുടെ പുതിയ റിലീസ്. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് കാജല്‍ എത്തുന്നത്. ഇന്ത്യന്‍ 3, രാമായണ എന്നിവയാണ് കാജല്‍ അഗര്‍വാളിന്റെ പുതിയ പ്രോജക്ടുകള്‍.