Saturday, March 14, 2026 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 11.34 AM

‘അതേയ്, ഒരു കല്യാണം അങ്ങ് കഴിച്ചാലോ...?’ പുത്തന്‍ വീഡിയോ പങ്കിട്ട് ക്യുട്ട് ലുക്കില്‍ രേണു സുധി; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

രേണു സുധിയെന്ന പേര് സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് ഏറെ സുപരിചിതമാണ്. ഇപ്പോഴിതാ ഒരു ഷോര്‍ട്ട് റീല്‍ പങ്കിട്ട് ഒരു കല്യാണം കഴിച്ചാലോ എന്ന് ആരാധകരോട് ചോദിക്കുകയാണ് രേണു.
Renu Sudhi , Kollam sudhi
Renu sudhi (Image Source: Instagram)

മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്‍ക്കും അനുകമ്പയും സഹതാപവുമായിരുന്നു. സാമ്പത്തിക സഹായങ്ങളും വീടുമടക്കം നല്‍കി പലരും രേണുവിനെ സഹായിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ​​ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. ഇടയ്ക്ക് വച്ച് ഷോ ക്വിറ്റ് ചെയ്ത് പോയെങ്കിലും അതിനു ശേഷം വിദേശയാത്രകളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് രേണു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും രേണു പങ്കിടുന്നുമുണ്ട്.
ഇപ്പോഴിതാ രേണു പങ്കിട്ട ഏറ്റവും പുതിയ റീല്‍സ് ഏറ്റെടുക്കുകയാണ് ആരാധകര്‍. ഒരു കല്യാണം കഴിച്ചാലോ എന്ന് ആരാധകരോട് ചോദിക്കുന്നതായിട്ടാണ് രേണുവിന്റെ വീഡിയോ. സുന്ദരിയായി കാറിനുള്ളിലിരിക്കുന്ന രേണുവിന്റെ ഷോര്‍ട്ട് റീല്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
‘‘അതേയ്, ഒരു കല്യാണം അങ്ങ് കഴിച്ചാലോ...’’ എന്ന ക്യാപ്ഷനോടെയാണ് രേണു സുധി വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മീശമാധവൻ എന്ന സിനിമയിലെ പെണ്ണേ, പെണ്ണേ നിൻ കല്യാണമായി എന്ന പാട്ട് ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയാണ് രേണുവിന്റെ വീഡിയോ. കാറിനുള്ളിലിരിക്കുന്ന രേണു നാണത്തോടെ ചിരിക്കുന്നുണ്ട്. ഒപ്പം മുഖം കുനിക്കുന്നതും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുന്നതുമൊക്കെ എക്സ്പ്രെഷനിലൂടെ നല്‍കുന്നുമുണ്ട്. പഴയതിലും സുന്ദരിയായിട്ടുള്ള രേണുവിന്റെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
നിമിഷനേരം കൊണ്ട് ശ്രദ്ധ നേടിയ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളും കുറിക്കുന്നുണ്ട്. ‘വെറുതെ എന്തിന്, ഇപ്പോള്‍ ഹാപ്പി അല്ലേ’ എന്നു ചോദിക്കുന്നവരും, ഒപ്പം ‘ചേച്ചിയുടെ തീരുമാനം അത് ആരോടും ചോദിക്കേണ്ട... കിച്ചു വലിയ കുട്ടി ആയി. റിതപ്പനെ സ്വന്തം മോനായി കാണുന്ന ആളെ തിരഞ്ഞെടുക്കുക...’ എന്ന് ആശംസ കുറിക്കുന്നവരുമുണ്ട്.
ബിഗ് ബോസില്‍ മത്സരിക്കാനെത്തിയ രേണു സുധിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചിരുന്നു. ആദ്യമൊക്കെ നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ രേണുവിന് കഴിഞ്ഞു. എന്നിട്ടും ഷോ പാതിവഴിയില്‍ രേണു ക്വിറ്റ് ചെയ്തു. അത് വിമർശനങ്ങള്‍ക്ക് ഇടയാക്കി. പക്ഷേ ഫിനാലെയ്ക്ക് മുൻപുള്ള റീഎൻട്രിയിലെ വരവോടെ രേണു ബിഗ് ബോസ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ എക്സ് മത്സരാർഥികളുടെ റിഎൻട്രി സമയത്ത് ശിംവാഗിയുടെ മ്യൂസിക് കണ്‍സേർട്ട് ഹൗസിനുള്ളില്‍ ഒരുക്കിയപ്പോള്‍, ‘വസീഗര...’ എന്ന പാട്ട് പാടിയാണ് രേണു എല്ലാവരേയും ഞെട്ടിച്ചത്. ഗ്രാൻഡ് ഫിനാലെ വേദിയിലും മോഹൻലാലിനു മുൻപില്‍ ‘വസീഗര’ പാട്ട് പാടി രേണു ശ്രദ്ധ കവർന്നിരുന്നു. ‘ഞാൻ വസീഗര തൂക്കി, അനുമോള്‍ കപ്പും തൂക്കി...’ എന്നാണ് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയ രേണു സുധി വിമാനത്താവളത്തില്‍ വെച്ച്‌ പ്രതികരിച്ചത്.

Ads by Google
Wednesday 12 Nov 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW