Wednesday, March 11, 2026 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 09.20 AM

ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരും ; അഭിപ്രായ വോട്ടെടുപ്പില്‍ 147 സീറ്റുകള്‍ നേടുമെന്ന് പ്രവചനം

uploads/news/2025/11/810397/bihar-exit-poll.jpg

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കന്ന എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേകള്‍. എന്‍ഡിഎ കേവലഭുരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ മുമ്പുണ്ടായിരുന്നതിനേക്കാര്‍ താഴേയ്ക്ക്് പോകുമെന്നും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പോലുള്ളവ ഒരു സീറ്റുകള്‍ പോലും നേടില്ലെന്നുമാണ് സര്‍വേഫലങ്ങള്‍.

മാട്രിസ്, ജെവിസി, ചാണക്യ സ്ട്രാറ്റജീസ്, ടിഐഎഫ് റിസര്‍ച്ച്, പി-മാര്‍ക്ക്, പീപ്പിള്‍സ് ഇന്‍സൈറ്റ്, ദൈനിക് ഭാസ്‌കര്‍, ഡിവി റിസര്‍ച്ച്, പീപ്പിള്‍സ് പള്‍സ് എന്നീ ഒന്‍പത് എക്‌സിറ്റ് പോളുകള്‍ ഭരണകക്ഷിയായ എന്‍ഡിഎ തൂത്തുവാരുമെന്ന് പ്രവചിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് ഒരു സീറ്റ് പോലും നേടിയേക്കില്ലെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചു.

ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എന്‍ഡിഎ 147 സീറ്റുകള്‍ നേടുമെന്നാണ് മിക്ക സര്‍വേഫലങ്ങളും സൂചിപ്പിക്കുന്നത്. ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം 122 സീറ്റുകളാണ്. പ്രതിപക്ഷത്തെ ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍ 90 - 20 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. ഇത് 2020-ല്‍ നേടിയ 110 സീറ്റിനേക്കാള്‍ കുറവാണ്. ജന്‍ സുരാജ് പാര്‍ട്ടിക്ക് 1 സീറ്റ് മാത്രമേ ലഭിക്കൂ.

1,302 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നത് 3.7 കോടി വോട്ടര്‍മാരാണ്. രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 67.14 ശതമാനത്തിലധികം (താല്‍ക്കാലികം) പോളിംഗ് രേഖപ്പെടുത്തിയ ബീഹാറാണിത്. നവംബര്‍ 6 ന് നടന്ന ആദ്യ ഘട്ടത്തില്‍ പോലും 65 ശതമാനത്തിലധികം ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ എണ്ണം 43 ആയി കുറഞ്ഞു, മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 25 ല്‍ അധികം സീറ്റുകളുടെ കുറവ്, ഇത് പ്രധാനമായും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ കലാപം മൂലമാണ്. എന്നിരുന്നാലും, ഇത്തവണ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നറിയപ്പെടുന്ന പാസ്വാന്‍ ഒരു ജൂനിയര്‍ എന്‍ഡിഎ ഘടകകക്ഷിയായി മത്സരിക്കുന്നു.

നിതീഷ് കുമാറിന്റെ മറ്റൊരു രാഷ്ട്രീയ സഖ്യകക്ഷിയായ ബിജെപി, 2020 ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു, ജെഡിയുവിന് തുല്യമായ സീറ്റുകളില്‍ (101) മത്സരിക്കുന്നു. ബീഹാര്‍ നിയമസഭയില്‍ 243 സീറ്റുകളാണുള്ളത്.

Ads by Google
Ads by Google
TRENDING NOW