Thursday, March 12, 2026 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 02.13 PM

‘കാറിനോട് മകള്‍ക്കും താത്പര്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ അവള്‍ക്കത് താത്പര്യമില്ല; പുതിയ കാറിന്റെ മണമിഷ്ടമല്ലെന്ന് പറയും...’ ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയുടെ കൊച്ചുമകള്‍, ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ എന്നീ നിലയിലൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരപുത്രിയാണ് മറിയം. ഇപ്പോഴിതാ മറിയത്തിന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ് ദുല്‍ഖര്‍.
Mammootty, Dulquer Salmaan, Maryam Ameerah Salmaan
Dulquer Salmaan about outing with wife amaal and daughter Maryam Ameerah Salmaan (Image Source: Instagram)

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന പേരിലാണ് സിനിമയിലെത്തിയതെങ്കിലും പിന്നീട് ബിഗ് സ്ക്രീനില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിളങ്ങി നിൽക്കുകയാണ് താരപുത്രന്‍. പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ പ്രശസ്തി നേടിയെടുക്കാന്‍ താരപുത്രന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ കാലംകൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമിന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ്.
മമ്മൂട്ടിയെപ്പോലെ തന്നെ അഭിനയം പോലെ തന്നെ വാഹനങ്ങളോടും വലിയ ക്രേസാണ് താരപുത്രന്. ഇറങ്ങുന്ന എല്ലാ പുതിയ കാറുകളും എക്‌സ്‌പ്ലോര്‍ ചെയ്യുന്നത് വലിയ ഇഷ്ടമാണ് ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും. കാറുകളോട് മാത്രമല്ല, ഡ്രൈവ് പോകുന്നതും ദുല്‍ഖര്‍ വലിയ രീതിയില്‍ ആസ്വദിക്കാറുണ്ട്.
ഇപ്പോഴിതാ ദുല്‍ഖര്‍ കുടുംബത്തോടുള്ള അറ്റാച്ച്മെന്റിനെപ്പറ്റി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒറ്റയ്ക്ക് ഡ്രൈവ് പോകുന്നതാണോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വേണോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റിനെ കുറിച്ച്‌ പറഞത്.
‘‘എനിക്ക് എപ്പോഴും കൂട്ടിന് ആളുണ്ടാവുന്നതാണ് സന്തോഷം, പ്രത്യേകിച്ചും ഫാമിലി, വൈഫ്, മകള്‍. മകളെ കൂട്ടി ഡ്രൈവിന് പോകും, എന്നെപ്പോലെ കാറിനോട് മകള്‍ക്കും ഒരു താത്പര്യം ഉണ്ടാക്കി എടുക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവള്‍ക്കത് അത്ര താത്പര്യമില്ല, പുതിയ കാറില്‍ ഇരുന്നാല്‍ എനിക്ക് ഈ മണം ഇഷ്ടമല്ല എന്ന് പറയും. മകള്‍ക്കിപ്പോള്‍ എട്ട് വയസ്സായി, മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്...’’ ദുല്‍ഖര്‍ പറഞ്ഞു.
മറിയം അച്ഛന്റെ ഓമനക്കുട്ടിയാണോ, അമ്മയുടെ ഓമനക്കുട്ടിയാണോ എന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. ‘‘അവള്‍ ഏറ്റവും അധികം കാണുന്നത് അമ്മയെയാണ്. ഞാന്‍ കാമിയോ പോലെ എപ്പോഴെങ്കിലും വിസിറ്റ് ചെയ്യുന്ന വാപ്പയെ പോലെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ മകള്‍ക്കൊപ്പമുള്ള സമയം വളരെ അധികം സ്‌പോയില്‍ ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച്‌ മാസങ്ങള്‍ ഞാനും മകളും മാത്രമായിരുന്നു.
അമാല്‍ ഇറ്റലിയില്‍ ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാനാണ് മകളെ നോക്കിയത്. എനിക്ക് തോന്നുന്നു, ഞാന്‍ ആദ്യമായി മറിയത്തോട് നോ എന്നൊക്കെ പറഞ്ഞത് ആ സമയത്താണ്. അത് അവള്‍ക്ക് വലിയ അപ്‌സറ്റ് ആയിരുന്നു. അമ്മാ അപ്പ എന്നോട് നോ പറഞ്ഞു എന്നൊക്കെ അമാലിനെ വിളിച്ചു പറഞ്ഞു...’’ ദുല്‍ഖര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ വാക്കുകളില്‍ താരം ഫാദര്‍ഹുഡ് ആസ്വദിക്കുന്നതായി ശരിക്കും മനസ്സിലാക്കാം. ‘കാന്താ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചപ്പോഴാണ് ദുല്‍ഖര്‍ ഇത് പറഞ്ഞത്.

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് പഠനം പൂര്‍ത്തിയാക്കണം, വിവാഹം കഴിയണം എന്നതായിരുന്നു മമ്മൂട്ടി നല്‍കിയ നിബന്ധന. അത് രണ്ടും കഴിഞ്ഞാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത്. ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത് 2011 ല്‍ ആണ്. ആര്‍ക്കിടെക്‌ട് ആയ അമാലിനെ ദുല്‍ഖറിനു വേണ്ടി വീട്ടുകാര്‍ സെലക്ട് ചെയ്തതാണ്. താന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും സുന്ദരി എന്റെ ഭാര്യയാണ് എന്ന് പല അവസരത്തിലും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. 2017 ല്‍ ആണ് അമാലിനും ദുല്‍ഖറിനും മകള്‍ പിറന്നത്.

Ads by Google
Tuesday 11 Nov 2025 02.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW