-->
കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍- 7 കഴിഞ്ഞിരിക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോളാണ് ഷോയില്‍ വിന്നറായത്. കപ്പുയര്‍ത്തിയതിനു പിന്നാലെ അനുമോള്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്നടി ഉമാ നായര്‍.'' ഈ തവണ ബിഗ് ബോസ് ചിലത് പഠിപ്പിച്ചു അതിലുള്ളവര്‍ പഠിച്ചു എന്ന് വിശ്വസിക്കുന്നു. എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ചവിട്ടിയരച്ചപ്പോള്‍ അവസാനവിധി കനലില്‍ എരിഞ്ഞെത്തിയ അവള്‍ക്കായിരുന്നു. അഭിനന്ദനങ്ങള്‍ അനുമോളേ.. ഒപ്പം അനീഷിനും ഷാനവാസിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...'', അനുമോള്‍ കപ്പ് ഉയര്‍ത്തുന്ന വീഡിയോയ്‌ക്കൊപ്പം ഉമാ നായര്‍ കുറിച്ചു.
മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ വിജയിയാകുന്ന രണ്ടാമത്തെ വനിത മത്സരാര്‍ത്ഥിയാണ് അനുമോള്‍. അനീഷ്, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരായിരുന്നു ടോപ് 5ല്‍ എത്തിയത്. ഇതില്‍ കോമണറായെത്തിയ അനീഷ് റണ്ണറപ്പായപ്പോള്‍ ഷാനവാസ് മൂന്നാം സ്ഥാനവും നെവിന്‍ നാലാം സ്ഥാനവും അക്ബര്‍ അഞ്ചാം സ്ഥാനവും നേടി.