-->
മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ കളം വിട്ടത്. ചിത്രത്തിൽ നിന്നുള്ള 'കിളിയെ കിളിയെ' എന്ന ഗാനത്തിന്റെ റീമിക്സ് വേർഷൻ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് ദുൽഖർ സൽമാൻനും ഭാഗ്യശ്രീയും.
ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയായ കാന്തയുടെ റിലീസിനോട് അനുബന്ധിച്ച് നടൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. ഈ പരിപാടിയിൽ വെച്ചാണ് കിളിയെ കിളിയെക്കൊപ്പം ദുൽഖർ ചുവടുവെച്ചത്. കാന്തയിലെ നായികയായ ഭാഗ്യശ്രീയും ദുൽഖറിനൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ദുൽഖറിന്റെ ഈ ഡാൻസ് വീഡിയോ വൈറലായത്.
അതേസമയം, ലോക ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്‌ട്രീമിംഗ് ചെയ്യുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
നവംബർ 14 നാണ് കാന്ത പുറത്തിറങ്ങുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വില്ലൻ ഭാവങ്ങൾ കൂടെയുള്ള ദുൽഖറിനെയാണ് സിനിമയിൽ കാണാൻ കഴിയുകയെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. നിമിഷനേരം കൊണ്ട് തന്നെ ട്രെയ്‌ലർ ആരാധരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
DQ & Bhagyashri Borse dancing for #KiliyeKiliye Song 🤩 pic.twitter.com/RSnm132kXF— Filmy Fanatic (@FanaticFilmy) November 8, 2025