-->
നാഷണല്‍ ക്രഷ് രാശ്മിക മന്ദാനയുടെ സിനിമകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ വളരെ പെട്ടെന്ന് ട്രെന്‍ഡിംഗായി മാറാറുണ്ട്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള താരം കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണിപ്പോള്‍. സിംഗിളായി തുടരുന്ന താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ചധികം നാളുകളായി കേള്‍ക്കുന്നുണ്ട്. സഹതാരം കൂടിയായ വിജയ് ദേവരകൊണ്ടയുമായി രാശ്മിക പ്രണയത്തിലാണെന്ന തരത്തിലുള്ള് വാര്‍ത്തകളാണ് കുറെ നാളുകളായി വന്നു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തുകയാണ് രാശ്മിക മന്ദാന. ഒരു ബന്ധത്തില്‍ ആഴത്തിലുള്ള ധാരണയും വിശ്വസ്തതയുമാണ് താൻ വിലമതിക്കുന്നതെന്ന് രശ്മിക പറഞ്ഞു.
ഒരു ഹോണസ്റ്റ് ടൗണ്‍ഹാള്‍ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. പരിപാടിയില്‍ രാശ്മികയോട് തന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരില്‍ ആരെയാണ് കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക എന്ന ചോദ്യം ഉയർന്നു. ‘‘ഞാൻ വിജയ്യെ വിവാഹം കഴിക്കും...’’ എന്നാണ് താരം പറഞ്ഞത്. ഇതോടെ പ്രേക്ഷകരില്‍ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളിയും കൈയടിയും വന്നു. തുടർന്ന് നരുട്ടോ (ആനിമേഷൻ കഥാപാത്രം) യുമായി ഡേറ്റ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും താരം വ്യക്തമാക്കി. ‘‘സത്യസന്ധമായി പറഞ്ഞാല്‍ ആഴത്തില്‍ മനസ്സിലാക്കാൻ കഴിവുള്ള ഒരാളാണ് മനസിലുള്ളത്. ഞാൻ പൊതുവായ അർത്ഥത്തിലല്ല സംസാരിക്കുന്നത്. സ്വന്തം വീക്ഷണകോണില്‍ നിന്ന് ജീവിതത്തെ മനസ്സിലാക്കുക എന്നതാണ് അത്. ചില സാഹചര്യങ്ങളെ അവൻ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. തുറന്ന മനസ്സുള്ള ഒരാളെയാണ് എനിക്ക് വേണ്ടത്. ശരിക്കും ദയയുള്ളവനും എന്നോടോ എനിക്കോ വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളുമായിരിക്കണം. അതാണ് എന്റെ മനസിലുള്ള വ്യക്തി...’’ രാശ്മിക പറഞ്ഞു.
തെലുങ്ക് താരം വിജയ് ദേവരക്കൊണ്ടയുമായുള്ള രാശ്മികയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമാകുന്നുണ്ട്. ഇവരുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഇരുവരും അടുത്ത വർഷം വിവാഹിതരാകാൻ പദ്ധതിയിടുന്നുണ്ടെന്നും ഫെബ്രുവരിയിലെ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകള്‍.
2018-ല്‍ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം', 2019-ല്‍ പുറത്തിറങ്ങിയ 'ഡിയർ കോമ്രേഡ്' എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷമാണ് രാശ്മികയും വിജയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത വന്നു തുടങ്ങിയത്.
പക്ഷേ രണ്ടുപേരും ഔദ്യോഗികമായി തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കുറച്ചു മാസങ്ങൾക്ക് മുൻപ് രാശ്മികയും വിജയും തങ്ങള്‍ സിംഗിളല്ലെന്ന സൂചന നല്‍കിയിരുന്നു. പക്ഷേ ആരാണ് തങ്ങളുടെ പാർട്ണർ എന്ന് പറഞ്ഞില്ല. താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.