Saturday, March 14, 2026 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 12.24 PM

ബംഗളുരു വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് : ഉദ്ഘാടനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും

uploads/news/2025/11/809775/rajeev-chandrasekharan.jpg

കൊച്ചി: കേരളത്തില്‍ നിന്നും ബാംഗ്‌ളൂരിലേക്കുളള യാത്രാദൈര്‍ഘ്യം കുറച്ച് അനുവദിക്കപ്പെട്ട എറണാകുളം - ബംഗളുരു വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് വഴി തീവണ്ടിക്ക് ഫ്‌ളാഗ് ഓഫ് ചടങ്ങ് നിര്‍വ്വഹിച്ചത്.

തുടര്‍ന്ന് രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലെ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവരെല്ലാം ഉദ്ഘാടന യാത്രയില്‍ പങ്കാളികളായി. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ കൈവീശി യാത്രയാക്കി. നേരത്തേ എറണാകുളം ബംഗലുരു റൂട്ടില്‍ വന്ദേഭാരത് അനുവദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.

18 വര്‍ഷം ബംഗളുരുവിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായിരുന്നു നിലവില്‍ കേരള സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ആയ രാജീവ് ചന്ദ്രശേഖര്‍. ഒന്നര മാസം മുന്‍പ് കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജീവ് ചന്ദ്രശേഖര്‍ എറണാകുളം - ബംഗളുരു റൂട്ടില്‍ വന്ദേ ഭാരത് അനുവദിക്കണമെന്ന അഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ആവശ്യകത അന്നേരം അംഗീകരിച്ചു കൊണ്ട് റയില്‍ മന്ത്രിയുടെ അറിയിപ്പും രാജീവ് ചന്ദ്രശേഖറിന് ലഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW