Thursday, March 12, 2026 Last Updated 51 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 06.17 PM

‘തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചു’; എംവി ​​ഗോവിന്ദൻ

devaswom

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം പ്രഖ്യാപിക്കുമെന്നും അദേ​ഹം വ്യക്തമാക്കി. സമയത്ത് സർക്കാർ പ്രഖ്യാപിക്കും. മാധ്യമങ്ങൾ നൽകിയ പേരുകൾ അല്ല പരിഗണിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രചാരണമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം നേട്ടത്തെ ഇകഴ്ത്തി കാണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് നിറവേറ്റിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‌ബിജെപി പറഞ്ഞത് നേട്ടത്തിന് പിന്നിൽ മോദിയെന്നാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമെന്നാണ് ചിലരുടെ പ്രചാരണം. സാമ്പത്തികമായി ഈ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW