Saturday, March 21, 2026 Last Updated 50 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 02.48 PM

ബസുകളിൽ ഗതാഗത വകുപ്പിന്റെ മിന്നൽ പരിശോധന; നികുതി വെട്ടിപ്പിന്‍റെ പേരിൽ പിടിച്ചെടുത്തത് 28 ബസുകൾ

കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
mvd raid

കേരളത്തിലെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന. നികുതിവെട്ടിപ്പിന്‍റെ പേരിൽ കൊച്ചിയിൽ മാത്രം 28 ബസുകൾ പിടിച്ചെടുത്തു. കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

പരിശോധന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണെന്നും നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നികുതി വെട്ടിപ്പിന് പുറമേ മറ്റു നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പരിശോധനകൾ നടന്നത്. ഓൾ ഇന്ത്യ പെർമിറ്റ് ബസുകളാണെങ്കിലും കേരളത്തിലേക്ക് കടക്കുന്ന സമയത്ത് നികുതി അടക്കേണ്ടതുണ്ട്.

Ads by Google
Friday 07 Nov 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW