-->
ആഴക്കടലില്‍ മാത്രം വസിക്കുന്ന മത്സ്യമാണ് ഓര്‍ മത്സ്യം(ഡൂംസ്‌ഡേ ഫിഷ്). ലോകത്ത് മിക്കയിടങ്ങളിലും ഇവ തീരത്തടിയാറുണ്ട്. എന്നാല്‍ ജപ്പാന്‍കാരെ സംബന്ധിച്ച് ഇവ ഒരു പേടിസ്വപ്‌നമാണ്. കാരണം ഈ മത്സ്യം തീരത്തേക്ക് എത്തുന്നത് പ്രകൃതി ദുരന്തങ്ങളുടെ സൂചനയെന്നാണ് ജാപ്പനീസുകാര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഇടയ്ക്കിടെ ഓര്‍മത്സ്യത്തെ കണ്ടുതുടങ്ങിയിരിക്കുകയാണ്. ഒക്ടോബറില്‍ രാമേശ്വരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നും യാത്രതിരിച്ചവര്‍ക്ക് ഗള്‍ഫ് ഓഫ് മാന്നാര്‍ ഭാഗത്തുനിന്ന് അപൂര്‍വ മത്സ്യത്തെ ലഭിച്ചു.
രാമനാഥപുരം ജില്ലയിലെ പാമ്പന്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കാണ് 6 കിലോ തൂക്കമുള്ള ഓര്‍ മത്സ്യം ലഭിച്ചത്. കഴിഞ്ഞ ജൂണിലും തമിഴ്‌നാട് തീരത്ത് ഓര്‍മത്സ്യം അടിഞ്ഞിരുന്നു. അന്ന് 30 അടിയോളം നീളമുള്ള മത്സ്യമായിരുന്നു ലഭിച്ചത്. ടിത്തട്ടില്‍ കഴിയുന്ന അപൂര്‍വ ജീവികള്‍ സമുദ്രോപരിതലത്തില്‍ എത്തുന്നത് ആശങ്കപടര്‍ത്തുന്നുണ്ട്. സാധാരണ ഗതിയില്‍ സമുദ്രോപരിതലത്തില്‍ നിന്നും 656 മുതല്‍ 3,200 അടി വരെ താഴ്ചയിലാണ് ഓര്‍മത്സ്യങ്ങള്‍ ജീവിക്കുന്നത്. ആഴക്കടലില്‍ വസിക്കുന്ന ഓര്‍മത്സ്യങ്ങള്‍ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്‌നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം.
2011 ല്‍ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുന്‍പുള്ള രണ്ടു വര്‍ഷങ്ങളില്‍ ഡസന്‍ കണക്കിന് ഓര്‍മത്സ്യങ്ങള്‍ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു. 2024 ഓഗസ്റ്റില്‍ കലിഫോര്‍ണിയയില്‍ ഓര്‍മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നു. രണ്ട് ദിവസത്തിനുശേഷം ലൊസാഞ്ചലസില്‍ 4.4 തീവ്രതയില്‍ ഭൂകമ്പം ഉണ്ടായി. ഭൂമിശാസ്ത്രപരമായ ചലനങ്ങള്‍ തിരിച്ചറിയാന്‍ ഓര്‍ഫിഷിന് കഴിയുമെന്നാണ് വിശ്വാസം.
എന്നാല്‍ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓര്‍മത്സ്യങ്ങള്‍ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയില്‍ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
इस मछली का नाम "डूम्सडे" व "ओरफिश" है जिसे समुंद्र से तमिलनाडु के मछुवारों ने पकड़ा है। pic.twitter.com/lY5kYwZPf0— Dr. Sheetal yadav (@Sheetal2242) June 19, 2025