Thursday, March 12, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 08.08 AM

കെ എസ് ബൈജു മാറി നിന്നത് മനപ്പൂര്‍വ്വമെന്ന് സംശയം ; സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടു കേസുകളിലും പങ്ക്?

uploads/news/2025/11/809563/sabarimala-dwarapalakar.jpg

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ ബോധപൂര്‍വം മാറിനിന്നതാണോ എന്ന് സംശയം. ദ്വാരപാലക പാളി കൈമാറ്റം സംബന്ധിച്ചതും, കട്ടിളപ്പാളിയുമായി ബന്ധപ്പെട്ടതുമായ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ഉദ്യോഗസ്ഥന്‍ അഴിമതിക്ക് കൂട്ടുനിന്നെന്നും എസ്ഐടി കോടതിയെ അറിയിക്കും.

പാളികള്‍ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണര്‍. അദ്ദേഹം ഈ സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഈ സമയത്ത് ബൈജു ബോധപൂര്‍വം മാറിനിന്നതാണോ അത് മാറ്റിനിര്‍ത്തിയതാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും. രണ്ടു കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ കമ്മീഷന്റെ നിഗമനം.

ഗൂഢാലോചനയും തട്ടിപ്പും ഇയാള്‍ അറിഞ്ഞിരുന്നെന്നും ദേവസ്വം സ്മിത്തിനെ വിവരം അറിയിക്കാത്തത് മനഃപൂര്‍വമാണെന്നുമാണ് എസ്ഐടി നിഗമനം. കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാക്കി എഴുതിയതിലും ബൈജുവിന് പങ്കുണ്ടെന്നാണ് വിവരം. 2019 ല്‍ തിരുവാഭരണ കമ്മീഷണര്‍ ബൈജുവായിരുന്നു. പക്ഷേ ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു.

കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്. 2019 ജൂലൈയിലാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയത്. ഈ സമയത്ത് മഹസറില്‍ കെ എസ് ബൈജു ഒപ്പിട്ടിരുന്നില്ല.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാനും എസ്ഐടിയ്ക്ക് പദ്ധതിയുണ്ട്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്. വാസുവിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം.

Ads by Google
Ads by Google
TRENDING NOW