-->
അങ്കമാലി: പിഞ്ചുകുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുത്തശ്ശിയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷാദ രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെയായിരുന്നു ആന്റണി റൂത്ത് ദമ്പതികളുടെ മകള്‍ ആറുമാസം മാത്രം പ്രായമുള്ള മകള്‍ ഡല്‍ന കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ സംസ്‌ക്കാരം നടക്കും. പൊലീസ് നിരീക്ഷണത്തിലായിരുന്ന മുത്തശ്ശി റോസ്ലി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ നേരത്തേ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇന്നലെ രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ നടുക്കിയ മരണം നടന്നത്. ആന്റണിയും റൂത്തും കറുകുറ്റി ചീനിയിലുള്ള റൂത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ റൂത്തിന്റെ രക്ഷിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ അടുക്കളയില്‍ കഞ്ഞിയെടുക്കാന്‍ പോകാന്‍ നേരം റൂത്ത് അമ്മയ്ക്ക് അരികില്‍ കിടത്തി പോയതാണ്.
അല്‍പസമയത്തിനുള്ളില്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. കഴുത്തില്‍ മുറിവുണ്ട്.