Saturday, March 21, 2026 Last Updated 56 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 12.21 PM

ശബരിമല സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല; ദേവസ്വം മിനുട്‌സിലും ക്രമക്കേട്

uploads/news/2025/11/809273/high-court-kerala-1.jpg

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ 2025ല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം മിനുട്‌സിലുമില്ല. ദേവസ്വം മിനുട്‌സില്‍ വലിയ ക്രമക്കേടാണ് ഉണ്ടായിരിക്കുന്നതെന്ന് ഹൈക്കോടതിയാണ് കണ്ടെത്തിയിരിക്കുന്നത്. കോടതി നിര്‍ദേശ പ്രകാരം ദേവസ്വം മിനുട്‌സ് ബുക്ക് പിടിച്ചെടുത്ത് കോടതിയില്‍ അന്വേഷണം സംഘം ഹാജരാക്കിയിരുന്നു.

ജൂലൈ 28 വരെയുള്ള മിനുട്സ് മാത്രമേ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളൂ. ഇതിന് ശേഷം സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ല. സ്വര്‍ണംപൂശാന്‍ പോറ്റിക്ക് നല്‍കിയതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് രണ്ടാം ഇടക്കാല റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ദേവസ്വം ബോര്‍ഡിനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ എസ്‌ഐടിയ്ക്ക് നിര്‍ദേശം നല്‍കി.

ശബരിമലവാതില്‍ സ്വര്‍ണം പൂശാന്‍ പോറ്റിക്ക് നല്‍കിയതില്‍ ഗുരുതര വീഴ്ച്ച. തിരികെ എത്തിച്ചതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ല. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അതിനിടയില്‍ നഷ്ടപെട്ട സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാനും അന്വേഷണസംഘം ഒരുങ്ങുകയാണ്. ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അനുമതി തേടിയിരിക്കുകയാണ്.

Ads by Google
Wednesday 05 Nov 2025 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW