Saturday, March 21, 2026 Last Updated 49 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 02.45 PM

തിരുവന്തപുരത്ത് കെഎസ് ശബരീനാഥൻ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.
k s sabarinadhan

തിരുവന്തപുരത്ത് കെഎസ് ശബരീനാഥൻ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . ഇന്ന് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയേക്കും. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

രണ്ടു തവണയായുള്ള ദയനീയ തോൽവി അവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ് . ഇടതു ഭരണ സമിതിയെ വിമര്‍ശിച്ചാണ് പ്രചാരണമാണെങ്കിലും ഉന്നം ബിജെപിയുടെ കടന്നു കയറ്റം തടയലാണ് . മേയര്‍ സ്ഥാനാര്‍ഥി കെഎസ് ശബരീനാഥൻ തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി വ്യക്തത വരുത്തി

ആദ്യഘത്തിൽ 48 സ്ഥാനാാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് . മുന്നണി ചര്‍ച്ച പൂര്‍ത്തിയാക്കി മുഴുവൻ സീറ്റിലും ഉടൻ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. എൽഡിഎഫും ബിജെപിയും രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ തലസ്ഥാനത്തെ മത്സര ചിത്രം വ്യക്തമാകും.

Ads by Google
Tuesday 04 Nov 2025 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW