-->
തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബിഎല്‍ഒമാര്‍ ഇന്ന് വീടുകളിലെത്തും. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാള്‍ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളില്‍ എത്തിയുള്ള സര്‍വേ തുടങ്ങും.
12 ഇടങ്ങളിലായി 51 കോടി വോട്ടര്‍മാരടങ്ങുന്ന പട്ടികയാണ് പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 9 ന് കരട് പട്ടിക പുറത്തിറക്കും. വരുന്ന ഫെബ്രുവരി 7 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്.
പോര്‍ട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സര്‍വേ നടത്തുക. ഡ്യൂട്ടി യുടെ ഭാഗമാകുന്ന ബി എല്‍ ഒ മാര്‍ക്ക് ഒരു മാസം പൂര്‍ണമായും എസ്ഐആര്‍ ഡ്യൂട്ടിയായിരിക്കും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ, പശ്ചിമബംഗാളില്‍ ഇന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കും.