Sunday, March 15, 2026 Last Updated 54 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 07.06 PM

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ ആദരിക്കാൻ പ്രധാനമന്ത്രി, കൂടിക്കാഴ്ച ബുധനാഴ്ച

world cup

ദില്ലി: വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ത്യൻ ടീമിന് സ്വീകരണമൊരുക്കുക. ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായി ബിസിസിഐ വ്യക്തമാക്കി. മുംബൈയിലുള്ള ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി നാളെ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിക്കും. ഇതിനുശേഷമായിരിക്കും ടീം അംഗങ്ങളെല്ലാം അവരവരുടെ വീടുകളിലേക്ക് പോകുക.

ഇന്ന് രാവിലെ ബിഹാറിലെ സര്‍ഹസയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കവെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇന്നലെ ഇന്ത്യയുടെ പെണ്‍കുട്ടികള്‍ മുംബൈയില്‍ ചരിത്രം രചിച്ചിരിക്കുന്നു. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയിരിക്കുന്നു. 25 വര്‍ഷത്തിനുശേഷം വനിതാ ലോകകപ്പില്‍ പുതിയ ചാമ്പ്യനുണ്ടായിരിക്കുന്നു. ഇത് കായികരംഗത്തെ മാത്രം നേട്ടമല്ല, ഇന്ത്യൻ പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിന്‍റെ തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW