-->
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂർ രാമനിലയത്തിൽ മന്ത്രി സജിചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35-ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. 128 എൻട്രികൾ ആണ് ഇക്കുറി വന്നിരുന്നത്.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു.മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. പ്രത്യേക ജൂറി പരാമർശം (അഭിനയം)- ടൊവിനോ.പ്രത്യേക ജൂറി പരാമർശം (അഭിനയം)- ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം). മികച്ച പിന്നണി ഗായിക - സെബ ടോമി (അംഅ)മികച്ച പിന്നണി ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം).
മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ.മികച്ച വിഷ്വൽ എഫക്ട്എ ആർ എം (ചിത്രം) ജിതിൻ, അനിരുദ്ധ മുഖർജി.സ്ത്രീ-ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് പായൽ കാപാഡിയ - പ്രഭയായ് നിനച്ചതെല്ലാം.ജൂറി അവാർഡ് ചിത്രം - പാരഡൈസ്.രചനാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു
മികച്ച ഗ്രന്ഥം - സി എസ് മീനാക്ഷിയുടെ പെണ്‍പാട്ട് താരകള്‍ മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകളും മലയാള സിനിമയില്‍ മാറുന്ന ഭാവുകത്വം- ഡോ. വത്സന്‍ വാതുശേരി. മികച്ച വസ്ത്രാലങ്കാരം സമീറ (രേഖാ ചിത്രം, ബൊഗെൻ വില്ല).മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്സയനോര (ബറോസ്).മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് രാജേഷ് ഒ വി - ബറോസ്.മികച്ച നൃത്ത സംവിധാനം സുരേഷ് സുന്ദർ, വിഷ്ണുദാസ് (ബൊഗെയിൻ വില്ല).മികച്ച ഛായാഗ്രഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സ്വഭാവ നടി- ലിജോ മോൾ ജോസ് (നടന്ന സംഭവം) മികച്ച സ്വഭാവ നടൻ- സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം)മികച്ച സംവിധായകൻ- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്) മികച്ച രണ്ടാമത്തെ ചിത്രം - ഫെമിനിച്ചി ഫാത്തിമ.