Friday, March 20, 2026 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 02.45 PM

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

in

കോഴിക്കോട്: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെ കണ്ടെത്താൻ നിര്‍ണായകമായത്. പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

Ads by Google
Ads by Google
TRENDING NOW